Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോകുൽ ഹർഷന്റെ മലർ ഗാനം അൺപ്ലഗ്ഡ്

Malare

ഏറെ കാലങ്ങൾക്ക് ശേഷം മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഗാനമാണ് പ്രേമം എന്ന ചിത്രത്തിലെ മലരേ നിന്നെ എന്ന പ്രണയ ഗാനം. മലയാളി മനസിനെ കീഴടക്കിയ ഈ ഗാനത്തിൻറെ അൺപ്ലഗ്ഡ് വേർഷൻ പാടി ശ്രദ്ധയാകർഷികുകയാണ് ഗോകുൽ ഹർഷൻ. മെർക്കുറി ആർട്ട് ഹൗസും ക്രിയേട്ടീവ് കണക്ടും ചേർന്നൊരുക്കിയ വീഡിയോ കവറിന് മികച്ച പ്രതികരണമാണ് യൂട്യുവിൽ ല്ിക്കുന്നത്.

Gokul Harshan

മലർ ഗാനം മലയാളത്തിന് സമ്മാനിച്ച പ്രേമത്തിന്റെ നിർമാതാവ് അൻവർ റഷീദിനും ടീമിനുമാണ് ഈ ഗാനം ഗോകുൽ സമർപ്പിക്കുന്നത്. പതിനെട്ടു വയസു മാത്രം പ്രായമുള്ള ഗോകുലിൻറെ ആദ്യത്തെ ശ്രമമാണിത്. ഗാനത്തിനായി പുതു ദൃശ്യാവിഷ്കാരവും നിർവഹിച്ചിട്ടുണ്ട്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥിയായ ഗോകുലിൻറെ അച്ഛൻ ഹർഷകുമാറും ഗായകനാണ്.

Malare...