Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാ വന്നു ദേ പോയി മലര്‍

Malar

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ മലരേ എന്ന ഗാനത്തിന്റെ ഒഫിഷ്യല്‍ കോപ്പി യൂട്യുബില്‍ നിന്നും അപ്രത്യക്ഷമായി. അൽഫോൺസ് പുത്രന്റെ പ്രേമം ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുമ്പോഴാണ്‌ മലര്‍ എന്ന ഗാനം പുറത്തിറക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കൾ ഗാനത്തിന്റെ ഒറിജിനൽ വിഡിയോ ശനിയാഴ്‌ചയാണ്‌ പുറത്തുവിട്ടത്.

പ്രേമം പോലെ തന്നെ മലരും ഹിറ്റായി മുന്നേറിയ മലരേ എന്ന ഗാനം അന്‍വര്‍ റഷീദ് എന്റര്‍റ്റെയ്‌ന്മെന്റാണ്‌ അപ്‌ലോഡ് ചെയ്‌തിരുന്നത്. യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് വിഡിയോകളിൽ അഞ്ചാം സ്ഥാനത്തെത്തിയ മലർ ഗാനം ഇപ്പോള്‍ ഈ പേജില്‍ കാണാനില്ല. പുറത്തിറങ്ങി ഒന്നര ദിവസംകൊണ്ട് 7.4 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ ഗാനം കണ്ടത്. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും അധികം ആളുകൾ കണ്ട മലയാള ഗാനങ്ങളിലൊന്നായി മാറുകയായിരുന്നു. ചിത്രത്തിന്റെ ഓഡിയോ അവകാശം മലയാളം മ്യൂസിക് 24X7 എന്ന ഗ്രൂപ്പിനാണ്‌. എന്നാല്‍ സായ് പല്ലവിയുടെ പേരിലുള്ള ഒരു യൂട്യൂബ് ചാനലില്‍ ഈ ഗാനം ഇപ്പോഴുമുണ്ട്. ഗാനം കാണാതായതിന്‌ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.