Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെഎൻയുവിനായി മാമുക്കോയയുടെ പാട്ട്

mamukoya

വിദ്യാഭ്യാസത്തിന്റെ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മൂല്യം തച്ചുടക്കുവാൻ നടത്തുന്ന ഭരണകൂട നീക്കത്തിനെതിരെ ജെഎൻയുവിലെ വിദ്യാർഥി സമൂഹം നടത്തുന്ന സമരത്തിന്റെ ചൂടിലാണ് രാജ്യം. സമരത്തെ അനുകൂലിച്ച് ധാരാളം കവിതകളും ലേഖനങ്ങളും നമുക്കു മുന്നിലേക്കെത്തുന്നുണ്ട് ഇപ്പോൾ. നേറ്റിവ് ബാപ്പയെന്ന മ്യൂസിക്കൽ ആൽബത്തിന്റെ രണ്ടാം പതിപ്പ് കൈകാര്യം ചെയ്യുന്നതും ഈ വിഷയമാണ്. മാമുക്കോയ തന്നെയാണ് ഇത്തവണയും നായകൻ. കെഎൽ10 പത്തിന്റെ സംവിധായകൻ‌ മുഹ്സിൻ പരാരി തന്നെയാണ് ഇതിന്റെയും സംവിധായകൻ.

സമൂഹം നേരിടുന്ന അസ്ഥരിതയെ കുറിക്കുകൊള്ളുന്ന വാക്കുകളിലൂടെ താളാത്മകമായി സഞ്ചരിക്കുന്ന വിഡിയോ ശ്രദ്ധേയമാകുമെന്നുറപ്പാണ്. രണ്ടാം വിഡിയോയുടെ വരവിനെ കുറിച്ച് ഫേസ്ബുക്കിലൂടെ സംവിധായകൻ തന്നെയാണ് വെളിപ്പെടുത്തിയത്. തീവ്രവാദിയായ മകനെ തള്ളിപ്പറഞ്ഞ അമ്മയും മകനെ തീവ്രവാദിയായി ചിത്രീകരിക്കുന്നത് കണ്ട് അതിന്റെ ഉള്ളറകളിലേക്ക് സത്യം തേടിപ്പോയ ഒരച്ഛനുമായിരുന്നു നേറ്റിവ് ബാപ്പയെന്ന മ്യൂസിക്കൽ ആൽബം ആദ്യം കൈകാര്യം ചെയ്ത വിഷയം. മലബാറിന്റെ നാടൻ ചേലുള്ള ഭാഷയിൽ അദ്ദേഹം പാടിയഭിനയിച്ച വിഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.

Your Rating: