Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിരത്നത്തിനായി വീണ്ടും റഹ്മാനും വൈരമുത്തുവും

manirathnam-ar-vairamuthu മണിരത്നം, എ ആർ റഹ്മാൻ, വൈരമുത്തു

മണിരത്നം ചിത്രങ്ങളിലെ റഹ്മാൻ ഗാനങ്ങൾ എത്ര കേട്ടാലാണ് നമുക്ക് മതിവരിക. തന്റെ പുതിയ ചിത്രത്തിലും മണിരത്നം കൂട്ടുപിടിക്കുന്നത് ഇവരെ തന്നെ. ഓകെ കൺമണിക്ക് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തു വന്നില്ലെങ്കിലും പാട്ടുകളുടെ മാന്ത്രികതയൊരുക്കാൻ വൈരമുത്തുവും റഹ്മാനും ഒന്നിച്ചു കഴിഞ്ഞു.

പാട്ടിന്റെ കമ്പോസിങ് തുടങ്ങുന്നതിനു മുൻപ് റഹ്മാൻ ട്വിറ്ററിൽ പെരിസ്കോപ് വിഡിയോയും പങ്കുവച്ചു. വൈരമുത്തുവുമൊത്തുള്ള വിഡിയോയാണിത്. ഓൺലൈനില്‍ ആരാധകരുമായി സംസാരിക്കുന്ന വിഡിയോയാണിത്. ഇതിനിടയിൽ ഓൺലൈനിൽ എത്തിയ ഒരാൾ മണിരത്നത്തോട് ഒരു ഗാനം പാടുവാൻ ആവശ്യപ്പെടുന്നു. വൈരമുത്തുവാണ് അതിന് മറുപടി പറഞ്ഞത്,"അദ്ദേഹം പാടില്ല. അദ്ദേഹം ഞങ്ങളെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്". മൂന്നു പേരും ചേർന്നുള്ള എട്ടു മിനുട്ട് നീളുന്ന വിഡിയോ രസകരമാണ്. സിനിമയെ കുറിച്ചുള്ള കൂ‌ടുതൽ വിവരങ്ങളൊന്നും വിഡിയോയിൽ പറയുന്നില്ല. 

കാർത്തിയും അദിതി റാവുവുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പതിവു തെറ്റിക്കാതെ പ്രണയ കഥയിൽ മനോഹരമായ ഗാനങ്ങളുമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. മദ്രാസ് ടാക്കീസിന്റെ ബാനറിൽ മണിരത്നമാണ് ചിത്രം നിർമ്മിക്കുന്നത്. റഹ്മാന്റെ ആദ്യ ചിത്രമായ റോജയിൽ വൈരമുത്തുവാണ് പാട്ടുകളെഴുതിയത്. ഇന്ത്യൻ ചലച്ചിത്രത്തിലെ തന്നെ എക്കാലത്തേയും മനോഹരമായ ഗാനങ്ങളായി അത് മാറുക മാത്രമല്ല, റഹ്മാനെന്ന സംഗീതജ്ഞന്റെ രാജകീയമായ വരവിനും അതു വഴിയൊരുക്കി. 

Your Rating: