Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഘര്‍ഷഭരിത രംഗങ്ങളുമായി സന്തോഷ് പണ്ഡിതിന്റെ പുതിയ ഗാനം

Manjuthulliyaayi...

ഗ്രാഫിക്‌സുകളുടെ പെരുമഴയുള്ള നീലിമ നല്ല കുട്ടിയാണ് VS ചിരഞ്ജീവി ഐപിഎസിലെ ഗാനത്തിന്‌ പിന്നാലെ സംഘര്‍ഷഭരിത രംഗങ്ങളുമായി മറ്റൊരു ഗാനവുമായി എത്തിയിരിക്കുകയാണ്‌ സന്തോഷ് പണ്ഡിത്. ഗാനം രചിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സംഗീതം നല്‍കിയിരിക്കുന്നതും സന്തോഷ് പണ്ഡിത് തന്നെയാണ്‌. മഞ്ഞുത്തുള്ളിയായ്... എന്നുതുടങ്ങുന്ന ഗാനമാണ്‌ പുറത്തിറങ്ങിയിരിക്കുന്നത്. കൃഷ്ണനും രാധയും എന്ന സിനിമയാണ് സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ ചിത്രം. ഈ ചിത്രം സിനിമാ ലോകത്ത് നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

കൃഷ്ണനും രാധയ്ക്കും ശേഷം സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്, മിനിമോൾടെ അച്ഛൻ, കാളിദാസൻ കവിത എഴുതുകയാണ് എന്നീ ചിത്രങ്ങളും സന്തോഷ് പണ്ഡിറ്റ് പുറത്തിറക്കിയിട്ടുണ്ട്. അടുത്ത മാസം പുറത്തിറങ്ങാന്‍ തയ്യാറെടുക്കുന്ന ചിത്രമാണ്‌ നീലിമ നല്ല കുട്ടിയാണ് VS ചിരഞ്ജീവി ഐപിഎസ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.