Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിയ കെറി ബീബറുമായി ചേർന്ന് ഗാനം പുറത്തിറക്കുന്നു

Justin Bieber & Mariah Carey

അമേരിക്കൻ പോപ് ഗായിക മരിയ കെറിയും പോപ്പ് താരം ജെസ്റ്റിൻ ബീബറും ഫ്രഞ്ച് മൊൺടാനയും ചേർന്ന് ഗാനം പുറത്തിറക്കുന്നു. മരിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചതാണീ കാര്യം. എന്നാൽ ഗാനത്തെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ താരം പുറത്തിവിട്ടിട്ടില്ല. മരിയ കെറിയുടെ പുതിയ ആൽബം #1 ടു ഇൻഫിനിറ്റിയിലേതായിരിക്കും പുതിയ ഗാനം എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ.

പുതിയ ആൽബം #1 ടു ഇൻഫിനിറ്റി ഉടൻ പുറത്തിറങ്ങുമെന്ന് താരം തന്റെ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റിലൂടെ നേരത്തെ അറിയിച്ചിരുന്നു. മരിയയുടെ 1998 ൽ പുറത്തിറങ്ങിയ #1 എന്ന ആൽബത്തിന്റെ പുതിയ പതിപ്പാണ് #1 ടു ഇൻഫിനിറ്റി. തൊണ്ണൂറുകളുടെ അവസാനം സൂപ്പർഹിറ്റായി മാറിയ ആൽബം മരിയയുടെ കരിയറിലെ തന്നെ വലിയ ഹിറ്റായിരുന്നു. 17 പാട്ടുകളുണ്ടായിരുന്ന ആൽബത്തിലെ എത്ര പാട്ടുകളാണ് പുതിയതിലുണ്ടാകുക എന്ന വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല.

2011 ൽ ഇരട്ടകുട്ടികളുടെ അമ്മയായതിനു ശേഷം സംഗീതലോകത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്ന മരിയയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മി ഐ ആം മരിയ എന്ന ആൽബത്തിലൂടെയാണ് സംഗീത ലോകത്തേക്ക് തിരിച്ചെത്തിയത്. 1990 ൽ മരിയ കെറി എന്ന പേരിൽ തന്നെയുള്ള ആൽബം പുറത്തിറക്കിയാണ് മരിയ അമേരിക്കൻ സംഗീത ലോകത്ത് പ്രശസ്തയാകുന്നത്. പിന്നീട് തുടരെ തുടരെ നിരവധി ഹിറ്റുകളാണ് മരിയ സമ്മാനിച്ചത്. 2010 ൽ പുറത്തിറങ്ങിയ മെറി ക്രിസ്തുമസ് യൂ എന്നതായിരുന്നു അവസാനം മരിയയുടേതായി പുറത്തിറങ്ങിയ ആൽബം. 2012 ൽ വി എച്ച് വൺ ചാനൽ ലോകത്തിലെ ഏറ്റവും മികച്ച 100 വനിതാസംഗീതജ്ഞരിൽ ഒരാളായി തിരഞ്ഞെടുക്കുകയുണ്ടായി. അഞ്ച് ഗ്രാമി പുരസ്‌കാരങ്ങൾ, 17 ലോക സംഗീത പുരസ്‌കാരങ്ങൾ, 11 അമേരിക്കൻ സംഗീത പുരസ്‌കാരം, 31 ബിൽബോർഡ് സംഗീത പുരസ്‌കാരം എന്നിവ മരിയ കെറി നേടിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.