Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിൽബോർഡ് മ്യൂസിക്ക്; മരിയ കെറിയുടെ പെർഫോമൻസ്

Mariah Carey മരിയ കെറി

മെയ് 17 ന് അമേരിക്കയിൽ നടക്കുന്ന ബിൽബോർഡ് മ്യൂസിക്ക് പുരസ്കാരദാന ചടങ്ങിൽ മരിയ കെറിയുടെ പെർഫോമൻസ്. 1998 ന് ശേഷം ആദ്യമായാണ് ബിൽബോർഡ് പുരസ്കാരദാന ചടങ്ങിൽ മരിയ പെർഫോം ചെയ്യുന്നത്. മരിയയെ കൂടാതെ ബ്രിട്ട്നി സ്പിയേഴ്സ്, ഇഗ്ഗി അസേലിയ, എഡ് ഷീറാൻ, മേഗൻ ട്രെയ്നർ, ജോൺ ലെജന്റ്, കെല്ലി ക്ലാർക്ക്സൺ, വിസ് ഖലീഫ, സാം സ്മിത്ത് തുടങ്ങിയവരും പുരസ്കാരദാന ചടങ്ങിൽ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം മരിയ തന്റെ പുതിയ ആൽബമായി ÷1 ടു ഇൻഫിനിറ്റി ഉടൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2011 ൽ ഇരട്ടകുട്ടികളുടെ അമ്മയായതിനു ശേഷം സംഗീതലോകത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്ന മരിയ, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മി ഐ ആം മരിയ എന്ന ആൽബത്തിലൂടെയാണ് സംഗീത ലോകത്തേയ്ക്ക് തിരിച്ചെത്തിയത്.

1990 ൽ മരിയ കെറി എന്ന പേരിൽ തന്നെയുള്ള ആൽബം പുറത്തിറക്കിയാണ് മരിയ അമേരിക്കൻ സംഗീത ലോകത്ത് പ്രശസ്തയാകുന്നത്. പിന്നീട് തുടരെ തുടരെ നിരവധി ഹിറ്റുകളാണ് മരിയ സമ്മാനിച്ചത്. 2010 ൽ പുറത്തിറങ്ങിയ മെറി ക്രിസ്തുമസ് യൂ എന്നതായിരുന്നു അവസാനം മരിയയുടേതായി പുറത്തിറങ്ങിയ ആൽബം. 2012 ൽ വി എച്ച് വൺ ചാനൽ ലോകത്തിലെ ഏറ്റവും മികച്ച 100 വനിതാസംഗീതജ്ഞരിൽ ഒരാളായി തിരഞ്ഞെടുക്കുകയുണ്ടായി. അഞ്ച് ഗ്രാമി പുരസ്കാരങ്ങൾ, 17 ലോക സംഗീത പുരസ്കാരങ്ങൾ, 11 അമേരിക്കൻ സംഗീത പുരസ്കാരം, 31 ബിൽബോർഡ് സംഗീത പുരസ്കാരം എന്നിവ മരിയ കെറി നേടിയിട്ടുണ്ട്.