Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നെഞ്ചോട് ചേർത്ത്' ഇവർ പാടിയ പാട്ട് വൻ ഹിറ്റ്

hannah-hanan

പോപ് രാജകുമാരൻ ജസ്റ്റിൻ ബീബറുടെ കോൾഡ് പ്ലേ എന്ന പാട്ടും പ്രശസ്ത ഗാനവും നമ്മുടെ സ്വന്തം നസ്രിയയുടെയും നിവിന്റെയും നെഞ്ചോടു ചേർത്ത് എന്ന പാട്ടും ചേർത്തുവച്ച് പാടിയാൽ എങ്ങനെയുണ്ടാകും. അതൊരു കലക്കൻ സംഗീത സമ്മാനം തന്നെയാകുമെന്നുറപ്പ്. മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ ഈ പാട്ടുകൾ ചേർത്ത് തയ്യാറാക്കിയ  വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഹന്നയും ഹനാനുമാണ്  പാട്ടുകാർ.

എംബിബിഎസ് വിദ്യാർഥിനിയാണ് ഹന്ന. ഹനാൻ പ്ലസ് ടുവിന് പഠിക്കുന്നു. മാപ്പിളപ്പാട്ടുകൾ കൊണ്ട് നേരത്തെ തന്നെ പാട്ടു പ്രേമികൾക്ക് പരിചിതയാണ് ഹന്ന. ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തോളം പ്രാവശ്യമാണ് ഇവരുടെ വിഡിയോ ഫെയ്സ്ബുക്ക് വഴി ആളുകള്‍ കണ്ടത്. മൂവായിരത്തോളം പേർ ഈ വിഡിയോ ഷെയർ ചെയ്യുകയുമുണ്ടായി.

നവീൻ മാരാർ ആണ് യുവ എന്ന ആൽബത്തിലെ നെഞ്ചോട് ചേർത്ത് എന്ന ഗാനം കുറിച്ചത്. ആലാപ് രാജുവാണ് പാട്ടു പാടിയത്. സച്ചിൻ രാജ് ചേളോരിയും ശ്രീജിത് എടവനയും ചേർന്നാണ് സംഗീതം നൽകിയത്. നിവിനും നസ്രിയയും അഭിനയിച്ച ഈ വിഡിയോ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനങ്ങളിലൊന്നു കൂടിയാണ്. 

ജസ്റ്റിൻ ബീബറും മ്യൂവും ചേർന്നു പാടിയ പാട്ടാണ് കോൾഡ് വാട്ടർ. ഇക്കഴിഞ്ഞ ജൂലൈയിൽ യുട്യൂബിലെത്തിയ വിഡിയോ മുപ്പത് കോടിയിലധികം പ്രാവശ്യമാണു ലോകം കണ്ടത്. മേജർ ലാസർ എന്ന സംഗീത സംഘമാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയത്. 

പാടുവാൻ അറിയുന്നവരുടെയും പാട്ടു കേൾക്കുവാൻ ഇഷ്ടമുള്ളവരുടെയും പ്രിയപ്പെട്ടവയാണ് മാഷ് അപ്പുകൾ. വ്യത്യസ്തമായ പാട്ടുകൾ കോർത്തിണക്കി ഓർക്കസ്ട്ര മാറ്റി ഇംപ്രവൈസ് ചെയ്ത് പാടുന്ന രീതി കേൾവിക്കാരന്റെ ഹൃദയം കീഴടക്കിയിടക്കിയിട്ടുണ്ട് പലവട്ടം. ഹന്നയുടെയും ഹനാന്റെയും പാട്ടു പോലെ.

Your Rating: