Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല പാട്ടുമായി മീനാക്ഷിയുടെ പുതിയ ചിത്രം

kolumitayi-meenakshi

ഒപ്പം, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ ശ്രദ്ധ നേടിയ ബാലതാരം മീനാക്ഷിയുടെ പുതിയ സിനിമയാണ് കോലുമിഠായി. ഒരുപിടി നല്ല ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഒപ്പത്തിലും അമർ അക്ബർ അന്തോണിയിലും മീനാക്ഷി പാടി അഭിനയിച്ച ഗാനങ്ങളെല്ലാം എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ്. ഈ സിനിമയിലെ പാട്ടും അങ്ങനെ തന്നെ. 

മിന്നി ചിന്നും എന്ന പാട്ടാണിത്. മീനാക്ഷിയും ഗൗരവ് മേനോനും അഭിനയിച്ച പാട്ടു രംഗം ആർക്കും ഇഷ്ടമാകും. സംഗീത സംവിധാനം നിർവ്വഹിച്ച ശ്രീരാജ് സഹജനാണ് കുട്ടിക്കാലത്തിലെ നമ്മുടെ കൊച്ചു കൊച്ചു ഇഷ്ടങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ഈ പാട്ടു പാടിയത്. എഴുത്ത് ലക്ഷ്മിയുടേതും.

അരുൺ വിശ്വം സംവിധാനം നിർവ്വഹിച്ച ചിത്രമാണിത്. ബാലതാരങ്ങളായ ഗൗരവ് മേനോൻ സൈജു കുറുപ്പ്, കലാഭവന്‍ പ്രജോദ്, ദിനേശ് പ്രഭാകർ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ക്രയോൺസ് പിക്ചേഴ്സിന്റെ ബാനറിൽ അഭിജിത് അശോകനാണ്. അഭിജിത് തന്നെയാണു സിനിമയുടെ കഥ എഴുതിയത്.