Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ലക്ഷം പ്രേക്ഷകരുമായി മീരാ ജാസ്മിൻ പാടിയ പാട്ട്

meera-jasmine-song-pathu-kalpanakal

നടി മീരാ ജാസ്മിൻ പാടിയ ഗാനം യുട്യൂബ് വഴി വീക്ഷിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. വേതാള ചിറകിൽ എന്ന ഈ ഗാനം പത്തു കൽപനകൾ എന്ന സിനിമയിലേതാണ്. ഒരു ഇടവേളയ്ക്കു ശേഷം അഭിനയിച്ച മലയാളം സിനിമയിൽ പാട്ടുകാരി കൂടി മികവറിയിച്ചിരിക്കുകയാണു താരം. 

റാപ് താളത്തിന്റെ ത്രസിപ്പുള്ള പാട്ടാണിത്. മീരയ്ക്കൊപ്പം എംസി റൂഡ് മിഥുൻ ഈശ്വർ എന്നിവരും പാടിയിട്ടുണ്ട്. ഷഹീർ അബ്ബാസ് തീർത്ത വ്യത്യസ്തമായ നൃത്തച്ചുവടുകളും കൂടിയാകുമ്പോൾ പാട്ടു ദൃശ്യമനോഹരവുമാണ്. ഡോൺ മാക്സ് സംവിധാനം ചെയ്യുന്ന സിനിമയാണു പത്തു കൽപനകൾ. ഷട്ടർബഗ്സ് ആണു നിർമ്മാണം. 

Your Rating: