Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടിപ്പാടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും: വിഡിയോ വൈറൽ

meghalaya-chief-minister

പ്രതിപക്ഷ നേതാവിന്റെ മകളുടെ കല്യാണത്തിന് സമ്മാനവുമായി പോകുന്ന മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. അവര്‍ രാഷ്ട്രീയ വൈരം മറന്ന് പല വേദികളിലും സൗഹാർദ്ദപരമായി ഇടപഴക‌ുന്ന കൗതുക കാഴ്ചയും ഒരുപാടു വട്ടം നമ്മൾ കണ്ടിട്ടുണ്ട്. അതൊന്നും പക്ഷേ അതൊന്നും ഇതിനോളം വരില്ല. തന്റെ മകളുടെ വിവാഹത്തിന് പ്രതിപക്ഷ നേതാവിനൊപ്പം ചേർന്ന് മേഘാലയ മുഖ്യമന്ത്രി നടത്തിയ പാട്ടു കച്ചേരി ഇന്ത്യയെ ഒന്നാകെ ത്രില്ലടിപ്പിക്കുകയാണ്. ഇരുവരും പാടിത്തകര്‍ത്തുന്ന കിടിലൻ വിഡിയോ നാട്ടിലും ഇന്റർനെറ്റിലും പാട്ടായി....

മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാങ്മയും പ്രതിപക്ഷ നേതാവ് ഡോ. ദൊങ്കുപാര്‍ റോയിയും, യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് പോള്‍ ലിങ്തോ എന്നിവരും ചേര്‍ന്നാണ് പാട്ടു പാടുന്നത്. ലോക പ്രശസ്ത സംഗീത സംഘമായ ബീറ്റിസിന്റെ 'ഓള്‍ മൈ ലവിങ്' എന്ന ക്ലാസിക് ഗാനമാണ് മുഖ്യമന്ത്രിയും കൂട്ടരും പാടിയത്. സാങ്മ ഒരു നല്ല പാട്ടുകാരൻ ആണെന്നത് പണ്ടേ എല്ലാവർക്കും അറിയാം. പക്ഷേ ഇങ്ങനെയൊരു വിഡിയോ എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായാൽ ദേ ഇങ്ങനെയാകണം...എന്നു പറയുകയാണ് നാടും നാട്ടാരും. 

റോക് ഗാനങ്ങൾക്കും പേരു കേട്ട സ്ഥലമാണ് ഷില്ലോങ്. ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത മേളയായ സീറോ ഫെസ്റ്റിവൽ നടക്കുന്നതും ഇവിടെയാണ്.  കഴിഞ്ഞ വർഷം മേഘാലയ നിയമസഭ കെട്ടിടത്തിന്റെ ഉദ്ഘാടന ദിവസവും സാങ്മ പാടിയിരുന്നു. പ്രതിപക്ഷ നേതാവ് ലിങ്ദോ കവിയും അനേകം ഗാനങ്ങള്‍ പാടിയിട്ടുള്ളയാളുമാണ്. മാധ്യമപ്രവര്‍ത്തകനായ ശന്തനു സൈകിയ ആണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

Your Rating: