Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെലഡിയുമായി കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോ

kocchavva-paulo-ayyappa-koylo

കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോയിലെ ഗാനം പുറത്തിറങ്ങി. നാടൻ വഴികള്‍ കണ്ടുതീർത്ത പ്രണയത്തെ കുറിച്ചുള്ള മെലഡിക്ക് കലമാനിന്റെ ചന്തമുണ്ട്. വയലാർ ശരത് ചന്ദ്ര വർമയുടെ എഴുത്തിനൊപ്പം വിജയ് യേശുദാസിന്റെയും ശ്വേതാ മോഹന്റെയും സ്വരഭംഗി കൂടിയാകുമ്പോൾ പാട്ടിനു കേൾവി സുഖമേറെ. നീലക്കണ്ണുള്ള മാനേ എന്നു തുടങ്ങുന്ന പാട്ടിനു സംഗീതം പകർന്നത് ഷാൻ റഹ്മാനാണ്. 

കുഞ്ചാക്കോ ബോബനും അനുശ്രീയും പ്രണയ ജോഡികളായെത്തുന്ന പാട്ടു രംഗങ്ങൾ എന്നോ കണ്ടു മറന്ന ദൃശ്യങ്ങള്‍ പോലെയുണ്ട്. മുകേഷ്, അജു വർഗീസ്, സൂരജ് വെഞ്ഞാറമൂട് മണിയൻപിള്ള രാജു എന്നിവരാണു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഉദയാ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനാണു നിർമ്മാണം. മലയാള സിനിമാ ചരിത്രത്തിൽ ഏറെ പ്രധാന്യമുള്ള കമ്പനിയായ ഉദയാ സ്റ്റുഡിയോ 30 വർഷങ്ങള്‍ക്കു ശേഷം നിർമ്മിക്കുന്ന ചിത്രമാണിത്. സിദ്ധാർശ് ശിവയാണു സംവിധാനം. 

Your Rating: