Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശമുണർത്തി എ.ആർ.റഹ്മാൻ: വിജയ് പാട്ടിന് ഒറ്റ രാത്രി കൊണ്ട് 10 ലക്ഷം കാഴ്ചക്കാർ

vijay-a-r-rahman-song-from-mersal

എ.ആർ.റഹ്മാൻ ഗാനത്ത കാത്തിരുന്നു കേൾക്കുകയെന്നതു നമുക്കൊരു ഹരമാണ്. ആറ്റ്‍ലീ ചിത്രമായ മെർസലാണ് അക്കൂട്ടത്തിലേറ്റവും പുതിയത്. അഭിനയിക്കുന്നത് ഇളയ ദളപതി വിജയ്‍യും. ഈ കോമ്പിനേഷന്‍ കേൾക്കുമ്പോൾ തന്നെ ഒരു ആവേശമാണല്ലോ. ആ ആവേശത്തിന്റെ തിരയിലേറി വന്ന ആദ്യ ഗാനം തന്നെ തരംഗമായി. ഒറ്റ രാത്രി കൊണ്ട് 10 ലക്ഷത്തിലേറെ പേരാണ് ഈ പാട്ടിന്റെ ടീസർ യുട്യൂബിൽ കണ്ടത്.

തമിഴിന്റെ താളമേളവും സംസ്കാരവും ഒന്നുചേരുന്ന പാട്ട് ഹരംപിടിപ്പിക്കും. 30 സെക്കൻഡ് ദൈർഘ്യമേയുള്ളൂ ഈ ടീസറിന്. ജെല്ലിക്കെട്ട് യോദ്ധാവിന്റെ ലുക്കിലാണ് വിജയ്. ആൾക്കൂട്ടത്തിനൊപ്പം ആരവങ്ങൾക്ക് താളമടിച്ചുയരുന്ന പാട്ട് തമിഴിന്റെ ആഘോഷമാകും എന്നുറപ്പായി. വിവേക് ആണ് ഈ പാട്ട് എഴുതിയത്. കൈലാഷ് ഖേർ, സത്യ പ്രകാശ്, ദീപക്, പൂജ എ.വി എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.