Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംജിയുടെ കുറിക്കുകൊള്ളുന്ന മറുപടികൾ

mg-sreekumar

ഫേസ്ബുക്കിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരമാണ് ഗായകൻ എം.ജി ശ്രീകുമാർ. സോഷ്യൽമീഡിയയിൽ സിനിമാതാരങ്ങളെ ഏറ്റവുമധികം അലട്ടുന്ന ഒന്നാണ് അവർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെവരുന്ന ബോറൻ കമന്റുകൾ. പലതും താരങ്ങളെ അവഹേളിക്കുന്നതും പരിഹസിക്കുന്നതുമായ തരത്തിലുള്ള അഭിപ്രായങ്ങളായിരിക്കും.

പലപ്പോഴും താരങ്ങൾ ഇതൊക്കെ കണ്ടില്ലെന്ന് നടിക്കും. മറ്റുള്ളവർക്ക് തക്കതായ മറുപടിയും നൽകും. എന്നാൽ എം ജി ശ്രീകുമാർ ഇതെല്ലാം പോസീറ്റീവായി കാണുന്ന ഒരു വ്യക്തിയാണ്. ഫേസ്ബുക്കിൽ തന്റെ ഔദ്യോഗികപേജിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും വരുന്ന കമന്റുകൾക്കും കുറിക്കുകൊള്ളുന്ന മറുപടിയാണ് അദ്ദേഹം നൽകുന്നത്. മിക്കതും രസകരമായ മറുപടികളാകും അദ്ദേഹം ആരാധകർക്ക് നൽകുക.

എം ജിയും ഭാര്യയും വിദേശയാത്രക്കിടെ ഒരു സിംഹത്തിന്റെ വാലിൽ പിടിച്ചുപോകുന്ന വിഡിയോ ആരാധകർക്കായി പേജിലൂടെ പങ്കുവച്ചിരുന്നു. ഉടൻ തന്നെ ഒരു വിരുതന്റെ കമന്റ്...‘ശ്രുതി നോക്കി തന്നെ പിടിക്കണേ’...അതിനുള്ള എംജിയുടെ മറുപടി അതിലും രസം...‘അല്ല സംഗതി നോക്കി വേണം മോനേ’...എംജിയുടെ മറുപടി.

എംജിയുടെ തന്നെ ഒരു ചിത്രത്തിന് വന്ന കമന്റ് ഇങ്ങനെ ...‘അന്നും ഇന്നും ഒരുപോലെ തന്നെ, ഏട്ടന്‍ എതു സൊപ്പാ ഉപയൊഗിക്കുന്നേ...അതിനുമുണ്ട് എംജിയുടെ കൈയിൽ കിടിലൻ മറുപടി. അതെന്തായിരുന്നെന്നോ ‘501 ബാർ സോപ്പ്’.

ഇങ്ങനെ ആരാധകരെ ഒട്ടും വേദനിപ്പിക്കാതെ അവർക്കും കൂടി രസിക്കുന്ന തരത്തിലുള്ള മറുപടികളാണ് എംജി നൽകുന്നതും. ഫേസ്ബുക്കിൽ സാനിധ്യമുള്ള മറ്റുഗായകരിൽ നിന്ന് എംജിയെ വ്യത്യസ്തനാക്കുന്നതും ഈ ഗുണം തന്നെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.