Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുളത്തിലിറങ്ങും മുൻപ് പാട്ടുമായി ഫെൽപ്സും സംഘവും

micale-phelps

നീന്തിക്കയറിയ ഓരോ നിമിഷത്തിലും കഴുത്തിൽ ഒളിമ്പിക്സ്  മെഡലുകൾ അണിഞ്ഞ താരമാണു മൈക്കേൽ ഫെൽ‌പ്സ്. കഴിഞ്ഞ ഒളിമ്പിക്സിലെ ഈ വിസ്മയം ഇത്തവണയും ആവർത്തിക്കുമോയെന്ന് കാത്തിരുന്നു തന്നെ കാണണം. മത്സരത്തിന്റെ വാശിയിലേക്കു പോകും മുൻപ് ഫെൽപ്സ് അടങ്ങുന്ന അമേരിക്കൻ നീന്ത‌ൽ താരങ്ങൾ ആകെ ത്രില്ലിലാണ്. വണ്ടിക്കുള്ളിലിരുന്ന് പാട്ടും പാടി രസിക്കുകയാണ് എല്ലാവരും നീന്തൽക്കുളത്തിൽ മാത്രമല്ല, അതിനു പുറത്തും ഇവര്‍ ചെറിയ പുലികളാണ്. ഒളിമ്പിക്സ് വാർത്തകൾക്കിടയിൽ നല്ലൊരിടത്താണ് മൈക്കേൽ ഫെൽപ്സും കൂട്ടുകാരും പാടിയ ഈ പാട്ടിനെ കുറിച്ചുള്ള വിശേഷങ്ങളും. 

യുഎസ്എ സ്വിമ്മിങ് ആണു വിഡിയോ പുറത്തുവിട്ടത്. മൈക്കേൽ ഫെൽപ്സ്, കാത്തി ലെഡെക്ക്, മിസി ഫ്രാങ്ക്ലിൻ തുടങ്ങിയ ഒളിമ്പ്യൻമാരും ഒപ്പമുണ്ട്. പ്രിയ ഗാനങ്ങള്‍ എല്ലാവരുമൊന്നിച്ചു പാടുന്ന വിഡിയോ ഇതിനോടകം ശ്രദ്ധ നേടി. പാടുമ്പോഴുള്ള ഊർജ്ജവും ആവേശവും നീന്തൽക്കുളത്തിലും കാണിച്ചാൽ സ്വർണവും വെള്ളിയും വെങ്കലവുമെല്ലാം അമേരിക്കയുടെ മെഡൽക്കപ്പിലേക്ക് ഒഴുകിയെത്തുമെന്നുറപ്പ്. 

Your Rating: