Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടും പാടി അടിച്ചുപൊളിച്ച് മിഷേല്‍ ഒബാമ

michelle-singing

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും മിഷേൽ ഒബാമയും ഔപചാരികതയില്ലാത്ത പ്രസംഗങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും  ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട് പലവട്ടം. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിഡിയോയും അതുപോലെയാണ്. വൈറ്റ് ഹൗസിനു സമീപത്തെ ഗ്രൗണ്ടിലായിരുന്നു സംഭവം. കാറിനുള്ളിൽ പാട്ടും ഡാൻസുമായി അടിച്ചുപൊളിക്കുകയാണ് മിഷേൽ. 

 ടിവി അവതാരകനായ ജെയിംസ് കോർഡനൊപ്പമാണു മിഷേലിന്റെ പാട്ടും ഡാൻസും. സ്റ്റിവീ വണ്ടറുടെ സൈൻഡ്, സീൽഡ് ഡേലിവേര്‍ഡ് എന്ന പാട്ടും ബിയോൺസേയുടെ സിംഗിൾ ലേഡീസുമാണ് ആലപിക്കുന്നത്. കുറച്ചു കഴിയുമ്പോൾ ഇവർക്കൊപ്പം മിസി എലിയട്ടും ചേരുന്നുണ്ട്. എന്തായാലും മിഷേലിന്റെയും സംഘത്തിന്റെയും പാട്ട് ഒരു കോടിയിലധികം പ്രാവശ്യമാണു ലോകം യുട്യൂബു വഴി വീക്ഷിച്ചത്.