Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നാ ഹസാരെയുടെ ജീവിതം പറയാൻ മിഖയുടെ ഗാനം

Mika Singh, Anna Hazare

ബാഗ് മിഖ ബാഗ്, പാൻ സിംഗ് ടോമർ, ഷാഹിദ്, ദ ഡേർട്ടി പിക്ച്ചർ, ബാന്റിഡ് ക്യൂൻ തുടങ്ങിയ ആത്മകഥാംശമുള്ള നിരവധി ചിത്രങ്ങൾ ബോളീവുഡിൽ പുറത്തിറങ്ങിയിട്ടുണ്ട്. അന്ന ഹസാരെയുടെ ജീവിതമാണ് അടുത്താതായി പുറത്തിറങ്ങുന്ന ആത്മകഥാംശമുള്ള ചിത്രം. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത് ജനശ്രദ്ധ പിടിച്ചുപറ്റിയ അന്ന ഹസാരയുടെ ജീവിതം സിനിമയാക്കുമ്പോൾ അതിൽ മിഖ സിങ് പ്രധാന പാട്ടുകാരനാകും. 

ചിത്രത്തിന്റെ നിർമ്മാതാക്കളാണ് മിഖ ചിത്രത്തിൽ പാടുന്ന വിവരം പുറത്തുവിട്ടത്. അന്ന ഹാരയെപ്പോലുള്ള മഹാന്റെ ജീവിതം പറയുന്ന ചിത്രത്തിൽ പാടാൻ പറ്റുന്നത് വളരെ വലിയ കാര്യമാണ് അതിൽ താൻ അഭിമാനിക്കുന്നു എന്നാണ് മിഖ വാർത്തയോട് പ്രതികരിച്ച് പറഞ്ഞത്. രാം തേരി ഗംഗ മൈലി, ഹീന, ചോർ മുച്‌സേ ഷോർ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം പകർന്ന സംഗീത സംവിധായകൻ രവീന്ദ്ര ജെയിനാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഇരുവരും ആദ്യമായാണ് ഒരുമിക്കുന്നത്.

കിസാൻ ബാബുറാവു ഹസാരേയിൽ നിന്ന് അന്ന ഹസാരെയിലേയ്ക്കുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അദ്ദേഹത്തിന്റെ സമരവും ജീവിതവും പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ശശാങ്ക് ഉദാപൂർക്കറാണ്. മുംബെ, ഡൽഹി, കൽക്കട്ട, ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിക്കുന്ന ചിത്രം അടുത്തവർഷം പുറത്തിറങ്ങും.