Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടറെ തല്ലി മിഖയ്ക്കെതിരെ കേസ്

Mika Singh

വിവാദങ്ങളുടെ തോഴനാണ് മിഖ സിങ്. പെരുമാറ്റംകൊണ്ടും കൈയ്യിലിരിപ്പുകൊണ്ടും വിവാദങ്ങൾ ഏറെ ക്ഷണിച്ചുവരുത്താറുള്ള മിഖ ഒരു ഡോക്ടറെ തല്ലിയതാണ് പുതിയ വാർത്ത. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഇന്ദ്രപുരി പുസാ ഇൻസ്റ്റിറ്റിയൂട്ട് മൈതാനത്ത് നടന്ന പരിപാടിക്കിടെയാണ് മിഖയുടെ അതിക്രമം നടന്നത്. കാണികളുടെ ഇടയിൽ നിന്ന് മിഖ ഡോക്ടറെ സ്റ്റേജിലേയ്ക്ക് ക്ഷണിക്കുകയും പിന്നീട് തല്ലുകയുമാണുണ്ടായത്. പരിപാടിക്കിടയിൽ പുരുഷന്മാരും സ്ത്രീകളും രണ്ട് വശത്ത് നിൽക്കണമെന്ന് താരം ആവശ്യപ്പെട്ടിരുന്നു ശ്രീകാന്ത് ഇത് അനുസരിക്കാത്തതാണ് മിഖയെ ചൊടിപ്പിച്ചത്.

മിഖ ഡോക്ടറെ തല്ലുന്ന ദൃശ്യങ്ങൾ യുട്യൂബിൽ അടക്കം പ്രചരിച്ചു തുടങ്ങിയതോടെയാണ് സംഭവം വിവാദമായത്. ഡൽഹിൽ അംബേദ്കർ ആശുപത്രിയിലെ ഓഫ്താൽമോളജിസ്റ്റാണ് അടിയേറ്റ് ശ്രീകാന്ത്. താരത്തിനെതിടെ ഡൽഹി പോലീസിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അടികൊണ്ട് തന്റെ ചെവിയിൽ രക്തസ്രവമുണ്ടായെന്നും ശ്രീകാന്ത് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

താൻ സ്ത്രീകളോട് അപമര്യദയായി പെരുമാറിയിട്ടില്ല, പോലീസുകാരും, പരിപാടിയുടെ സംഘാടകരുമെല്ലാം അവിടെയുണ്ടായിരുന്നു. അവരൊന്നും ഉന്നയിക്കാത്ത ആരോപണമാണ് മിഖ പറഞ്ഞത്, ബോഡിഗാർഡുകളുടെ സാന്നിധ്യത്തിലാണ് തന്നെ തല്ലിയതെന്നും താരത്തിനെതിരെ കേസുമായി മുന്നോട്ടുപോകുമെന്നും ശ്രീകാന്ത് അഭിമുഖത്തിൽ പറഞ്ഞു.