Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടിലെങ്ങും പാട്ടായി അമേരിക്കൻ ഗായികയുടെ ലക്ഷ്മി പൂജ

miley-cyrus-pooja

അമേരിക്കയിലുള്ള ഇന്ത്യക്കാരും നമ്മളും ഒരു പൂജയുടെ ചിത്രങ്ങൾ കണ്ട കൗതുകത്തിലാണ്. ഒരു പ്രശസ്ത ഗായിക നടത്തിയ പൂജ നാട്ടിലെങ്ങും പാട്ടായിരിക്കയാണ്. മൈലി സൈറസ് ആണു പാട്ടുകാരി. വിദേശികൾ നമ്മുടെ സംസ്കാരത്തിനൊപ്പം കൂടുന്നത് സാധാരണമാണല്ലോ. നമ്മുടെ വസ്ത്രം ധരിച്ചും നമ്മുടെ ഭക്ഷണം കഴിച്ചും ആചാരങ്ങളെ അനുകൂലിച്ചും നിന്നിട്ടുള്ള ഒരുപാട് പ്രശസ്തരേയും നമുക്കറിയാം. അതെന്നും നമുക്കൊരു കൗതുകവുമാണ്. ഗായിക മൈലേ സൈറസ് നടത്തിയൊരു പൂജ ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ഇപ്പോൾ തരംഗമാണ്. വീട്ടിൽ ലക്ഷ്മി പൂജ നടത്തിയതിന്റെ ദൃശ്യങ്ങൾ ഗായിക പുറത്തുവിട്ടു. ഇതിനു വലിയ പ്രചരണമാണു ലഭിച്ചത്. 

ഇന്ത്യന്‍ സംസ്കാരവുമായി ഏറെ ചേർന്നു നിൽക്കുന്നു മൈലേ എന്നു തോന്നിപ്പിക്കുകയാണ് പൂജയ്ക്കായി ഗായിക വീട് ഒരുക്കിയ രീതിയും. പട്ടും മറ്റു പലവിധ നിറങ്ങളിലുമുള്ള നൂലുകളിലും ഡിസൈൻ ചെയ്ത കുഷ്യനുകളും പൂക്കളും വിളക്കും ഫലങ്ങളും എല്ലാം ചേർത്തുവച്ചാണ് വീട് അലങ്കരിച്ചത്. എന്തായാലും മൈലിയുടെ പൂജ അവളുടെ പാട്ടുകള്‍ പോലെ ലോകമെമ്പാടും പ്രശസ്തമായി. 

ഹിന്ദു മതവിശ്വാസവുമായി ബന്ധപ്പെട്ട കർമ, ഓം എന്നീ വാക്കുകൾ കയ്യിൽ പച്ചകുത്തിയിരുന്നു മൈലി സൈറസും. ഇതും ഒരിക്കല്‍ വാർത്തകളിലിടം നേടിയിരുന്നു.

Your Rating: