Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്വതിയാണ് ആ മിടുക്കി പാട്ടുകാരി

ashwathy-oppam മോഹൻലാലും മീനാക്ഷിയും (വലത്), അശ്വതി (ഇടത്)

എം ജി ശ്രീകുമാറും ശ്രേയ ജയദീപും ആലപിച്ച ഒപ്പം സിനിമയിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു കുട്ടിത്താരം ഈ പാട്ടുപാടി ശ്രദ്ധനേടുന്നു. പത്തുവയസുകാരിയായ അശ്വതി നായരാണ് ഈ മിടുക്കി.

Minnungum minnaminugey I Aswathy Nair I Oppam Movie

ഷാർജയിൽ സ്ഥിരതാമസമാക്കിയ പ്രശാന്ത് നായരുടെയും ദീപ്തിയുടെയും മകളാണ് അശ്വതി. ഒപ്പത്തിലെ ഗാനം അശ്വതി പാടുന്ന വിഡിയോ വിഡിയോ അച്ഛന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഷെയർ ചെയ്യപ്പെട്ടിരുന്നു. വിഡിയോ കണ്ട ചിത്രത്തിന്റെ സംഗീതസംവിധായകരിൽ ഒരാളായ ജിം ജേക്കബ് അശ്വതിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഗായകൻ എം ജി ശ്രീകുമാറും അശ്വതിയുടെ ഗാനാലാപനത്തെ അഭിനന്ദിച്ച് എത്തുകയുണ്ടായി.

ദുബായിലെ നിരവധി വേദികളിലും മത്സരങ്ങളിലും അശ്വതി സജീവമാണ്. ബ്രഹ്മാനന്ദൻ പുരസ്കാരത്തോടനുബന്ധിച്ച് യുഎഇയിൽ നടന്ന സംഗീത മത്സരത്തിൽ അശ്വതി രണ്ടാം സ്ഥാനം നേടിയിരുന്നു..
 

Your Rating: