Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനുങ്ങും മിന്നാമിനുങ്ങേ പാട്ട് പുല്ലാങ്കുഴലിൽ വായിച്ചാൽ

oppam-movie-minnaminunge

ഒപ്പം സിനിമയിെല മിന്നാമിനുങ്ങിൻ ചേലുള്ള പാട്ട് മിനുങ്ങും മിന്നാമിനുങ്ങേ തുടങ്ങുന്നതു തന്നെ സ്നേഹമൂറുന്നൊരു പുല്ലാങ്കുഴൽ സ്വരത്തിലൂടെയാണ്. ആ ഗാനം മുഴുവൻ പുല്ലാങ്കുഴലിലൂെട കേൾക്കുവാന്‍ എന്തു രസമായിരിക്കും അല്ലേ. തീർച്ചയായും. രാജേഷ് ചേർത്തലയാണ് പുല്ലാങ്കുഴലിലൂടെ പാട്ടിനു കവർ വേർഷനൊരുക്കിയത്.  മലയാള ചലച്ചിത്ര സംഗീതത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഉപകരണ വാദകരായ ജോസി ആലപ്പുഴ, കിസ്മത് സിനിമയിലെ ഒരു പാട്ടിന് ഈണമൊരുക്കിയ സുമേഷ് പരമേശ്വർ എന്നിവരും രാജേഷിന് ഒപ്പമുണ്ട്. ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ തരംഗമാണ് കവർ ഈ വേർഷൻ. യുട്യൂബിലും മികച്ച പ്രേക്ഷക പ്രതികരണം നേടി വിഡിയോ. 

എം ജി ശ്രീകുമാറും ശ്രേയാ ജയദീപും ചേർന്നു പാടിയ പാട്ടു പോലെ ഹൃദയഹാരിയാണു പുല്ലാങ്കുഴൽ വായനയും. ഫോർ മ്യൂസിക് ഈണമിട്ട പാട്ട് ബി.കെ ഹരിനാരായണനാണു കുറിച്ചത്. നാൽപതു ലക്ഷത്തോളം പ്രാവശ്യമാണു ഈ ഗാനം യുട്യൂബ് വഴി ആളുകൾ‌ കണ്ടതും.