Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തേ പൊന്നേ പോലെ കുട്ടികൾക്കിടയിൽ തരംഗമായി ഒപ്പത്തിലെ പാട്ടും

minungum-minna-minunge

മുത്തേ പൊന്നേ എന്ന ഗാനത്തിനു ശേഷം കുട്ടികൾക്കു പ്രിയപ്പെട്ടതാകുകയാണ് മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം. ഒപ്പം എന്ന സിനിമയിലെ ഈ പാട്ടിനൊപ്പം കുഞ്ഞു ഗായകർ പാടിയ ഒട്ടേറെ വിഡിയോകൾ സമൂഹമാധ്യമങ്ങളിലും യുട്യൂബിലും തരംഗമാകുകയാണ്. എം ജി ശ്രീകുമാറും ശ്രേയാ ജയദീപും ചേർന്നു പാടിയ പാട്ടാണിത്. ബി.കെ ഹരിനാരായണന്റെ വരികൾക്കു ഫോർ മ്യൂസിക് ആണ് ഈണമിട്ടത്. 

തൻവി എന്ന കുട്ടി പാടിയ വേര്‍ഷൻ

മോഹൻലാൽ അന്ധനായി വേഷമിട്ട ചിത്രമായിരുന്നു ഒപ്പം. പ്രിയദർശൻ സംവിധാനം ചെയ്ത ആദ്യ ക്രൈം ത്രില്ലർ കൂടിയായിരുന്നു ഇത്. പ്രിയദർശൻ സിനിമകളിൽ എന്നുമുണ്ടായിരുന്നു നല്ല പാട്ടുകൾ. ആ പ്രതീക്ഷയോടെയായിരുന്നു ഒപ്പം എന്ന സിനിമയെ കാത്തിരുന്നത്. അതു വെറുതെയായില്ല. പുതിയ ചിത്രങ്ങളിലെ ഗാനങ്ങളിൽ വച്ച് ഏറ്റവും വ്യത്യസ്തവും മനോഹരവുമായ ഗാനങ്ങളായിരുന്നു ഒപ്പത്തിലേത്. മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ടിന്റെ ദൃശ്യങ്ങളേയും ഒരു മിന്നാമിനുങ്ങിനെ പോലെ നമ്മൾ സ്നേഹിച്ചു പോകും. അതുകൊണ്ടു തന്നെയാണ് ഈ പാട്ട് ഇത്രയേറെ ശ്രദ്ധ നേടിയതും. മിന്നാമിനുങ്ങിനോടുള്ള സ്നേഹമാകാം ഒപ്പത്തിലെ ഗാനത്തെ കുട്ടികൾക്കു പ്രിയപ്പെട്ടതാക്കിയത്. പതിനഞ്ച് ലക്ഷത്തോളം പ്രാവശ്യമാണ് ഈ പാട്ട് യുട്യൂബ് വഴി ആളുകൾ കണ്ടത്. 

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ പാട്ടായിരുന്നു മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഗാനം. സുരേഷ് തമ്പാനൂർ എഴുതി ഈണമിട്ട് പാടി അഭിനയിച്ച ഗാനം ഇന്നും കുട്ടികളുടെ പ്രിയ ഗാനമാണ്. എളുപ്പത്തിൽ ഏറ്റുപാടാം എന്നതായിരുന്നു ഈ ഗാനത്തെ ഇവർക്കിടയിലെ താരമാക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഈ ഗാനം യുട്യൂബിലെത്തിയത്. 46 ലക്ഷത്തിലധികം പ്രാവശ്യമാണ് ഈ ഗാനം പ്രേക്ഷകർ വീക്ഷിച്ചത്. 

Your Rating: