Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിയയുടെ പാട്ടിന് പത്ത് ലക്ഷം കാഴ്ചക്കാർ

vetrivel

അന്യ ഭാഷകളിൽ തിളങ്ങുകയാണ് നമ്മുടെ യുവനടിമാരിൽ പലരും. മിയ ജോർജും അങ്ങനെ തന്നെ. തമിഴിൽ മിയ അഭിനയിച്ച ചിത്രം വെട്രിവേലിലെ പാട്ട് പത്ത് ലക്ഷം കാഴ്ചക്കാരെയാണ് കുറഞ്ഞ കാലം കൊണ്ട് യുട്യൂബിൽ നേടിയെടുത്തത്. ഡി ഇമ്മാൻ ഈണമിട്ട പാട്ട് യുഗഭാരതിയാണ് എഴുതിയത്. സത്യ പ്രകാശും വന്ദന ശ്രീനിവാസും ചേർന്ന് പാടിയ പാട്ട് ഏപ്രിൽ 21നാണ് യുട്യൂബിലെത്തിയത്. ശശികുമാര്‍ പ്രഭു, വിജി ചന്ദ്രശേഖർ എന്നിവരാണ് ഈ വസന്തമണി ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. എസ് ആർ കതിരിന്റേതാണ് ഛായാഗ്രഹണം.  

Your Rating: