Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടന് 'വിജയലക്ഷ്മി'യുടെ പിറന്നാൾ സമ്മാനം

vijayalakshmy-lal

മലയാളത്തിന്റെ അഭിനയ വിസ്മയത്തിന്റെ പിറന്നാളിങ്ങ് അടുത്തെത്തിക്കഴിഞ്ഞു. വെള്ളിത്തിരയിൽ പകർന്നാടിയ വേഷങ്ങളിലൂടെ കാഴ്ചകളിൽ ചിന്തകളിൽ വർത്തമാനങ്ങളിൽ ഇതിഹാസമെഴുതിയ കലാകാരന് ഹൃദയം നിറഞ്ഞ സ്നേഹാശംസകളല്ലാതെ നമുക്ക് മറ്റെന്താണ് നൽകാനാകുക. അദ്ദേഹത്തിന്റെ ആരാധകക്കൂട്ടം ഇത്തവണ തയ്യാറാക്കിയത് ഒരു പാട്ടുകൂട്ടാണ്.

സുന്ദരനും കോമളനും

വിസ്മയത്തിൻ മാന്ത്രികനും

അന്നുമിന്നും മിന്നി നിൽക്കണ

നമ്മുടെ ലാലേട്ടൻ...

വൈക്കം വിജയലക്ഷ്മിയാണ് പാടുന്നത്. ഒപ്പം ലിജോ ജോൺസണുമുണ്ട്. ലിജോയാണ് ലാലേട്ടനെ കുറിച്ചുള്ള ഈ തകർപ്പൻ പാട്ടിന് ഈണമിട്ടതും. അർഷദ് റ്റി പിയുടേതാണ് വരികൾ. സിനിമയിലെ മോഹൻലാലിന്റെ സിനിമയിലെ അമ്മ, അതിനപ്പുറത്തെ അമ്മയെ പോലെ ലാൽ സ്നേഹിക്കുന്നയാള്‍, കവിയൂർ പൊന്നമ്മയിലൂടെ തുടങ്ങുന്നൊരു സംഗീത സമ്മാനം. എന്റെ കുട്ടന്, എന്റെ ലാലിന് പിറന്നാൾ ആശംസകൾ എന്നു പറഞ്ഞുകൊണ്ടാണ് കവിയൂർ പൊന്നമ്മ ആശംസയർപ്പിക്കുന്നത്.

ലാലേട്ടന്റെ അഭിനയ ജീവിതത്തിലെ ഏടുകള്‍ക്കൊപ്പമാണ് പാട്ടിന്റെ യാത്ര. വൈക്കം വിജയലക്ഷ്മിയും ലിജോ ജോൺസണും ചേർന്നാണ് ആലാപനം, ലിജോയുടെ തന്നെയാണ് സംഗീതവും. സലാം ബാപ്പു, കെപിഎസി ലളിത, നാദിർഷ, ലാല്‍ ജോസ്, സിബി മലയിൽ, ഗോപീ സുന്ദർ തുടങ്ങി സിനിമാ ലോകത്തെ പ്രമുഖരുടെ ആശംസയും ഒപ്പമുണ്ട്. ഗോപീ സുന്ദർ മോഹന്‍ലാലിന്റെ അസാധ്യമായ ഓർമശക്തിയെ കുറിച്ചൊരു ചെറുകഥയും പങ്കുവയ്ക്കുന്നുണ്ട് വിഡിയോയിൽ.