Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ സഹായം ഈ ഗാ‌യികയിലൂടെ

beyonce

ലോകത്തിന്റെ കണ്ണീരൊപ്പാൻ സ്വന്തം ആവിഷ്കാരത്തിലൂടെ സംവദിക്കുക മാത്രമല്ല, അതുവഴി ലഭിക്കുന്ന തുകയിൽ വലിയൊരു പങ്കും വിനിയോഗിക്കാറുണ്ട് കലാകാരൻമാരിൽ ചിലർ. അക്കൂട്ടത്തിൽ പോയവര്‍ഷം ഏറ്റവുമധികം പണം ചിലവഴിച്ചയാൾ എന്ന ഖ്യാതി ഗായിക ബെയോൺസെ സ്വന്തമാക്കി. പോയവർഷം നിരവധി പേർക്കും സംഘടനകൾക്കും ബെയോൺസേ സഹായം നൽകിയിരുന്നു. ലോകം നേരിടുന്ന ഏറ്റവും ക്രൂരമായ ചില സാമൂഹിക അസമത്വങ്ങൾക്കെതിരെയുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കു സഹായം നൽകിയതാണ് ഇതിൽ ഏറ്റവും പ്രധാനം. dosomething.org എന്ന സംഘടനയുടെ കണക്ക് പ്രകാരമാണിത്. 

ലോകം ഞെട്ടിയ ചില വെടിവയ്പ്പുകളിൽ കൊല്ലപ്പെട്ട യുവാക്കളുടെ അമ്മമാർക്ക് ആശ്വാസം പകരാനായി സംഘടിപ്പിച്ച പ്രചരണ പ്രവർത്തനങ്ങൾക്കും അമേരിക്കയില്‍ കറുത്ത വർഗക്കാർക്കെതിരായ അക്രമണങ്ങൾ തടയുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും സഹായം നൽകിയതാണ് ഇതിൽ പ്രധാനം. കാരുണ്യ പ്രവർത്തനങ്ങൾക്കായി നിരവധി കച്ചേരികളും പോയവർഷം അവർ നടത്തിയിരുന്നു. അതുപോലെ ഫ്ലിന്റ് എന്ന അമേരിക്കൻ നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി 82,000ൽ അധികം ഡോളറും നൽകി. 

ലിൻ-മാനുവേൽ മിറാൻഡ,ടെയ്‍ലർ സ്വിഫ്റ്റ്, ഡെമി ലൊവാട്ടോ എന്നിവരാണ് ഈ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. നടി ജെന്നിഫർ ലോപ്പസുമായി ചേര്‍ന്ന് ലവ് മേക്സ് ദി വേൾ‍ഡ് ഗോ റൗണ്ട് എന്നൊരു മ്യൂസിക് ആൽബമാണ് കാരുണ്യ പ്രവർത്തനങ്ങൾക്കായി മിറാൻഡ ചെയ്തത്. ലൂസിയാനയിൽ വെള്ളപ്പൊക്ക ദുരിതത്തിൽ അകപ്പെട്ടവർക്ക് ഒരു മില്യൺ ഡോളർ സഹായമാണ് ടെ‍യ്‍ലർ സ്വിഫ്റ്റ് നൽകിയത്. 

ഷൈലേൻ വൂഡ്‍ലി, ജോൺ സെന, മിലേ സൈറസ്, ലേഡി ഗാഗ, എന്നിവരും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്....

Your Rating: