Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുട്യൂബിലെ ഏറ്റവും വെറുക്കപ്പെട്ട വിഡിയോ

most-disliked-video

പോപ് ലോകത്തെ ഏറ്റവും താരമൂല്യമുള്ള പാട്ടുകാരിലൊരാളാണ് ജസ്റ്റിൻ ബീബർ. നല്ല പാട്ടുകളൊരുക്കി സംഗീത ലോകത്ത് ചരിത്രം സൃഷ്ടിച്ചയാൾ. എന്നാൽ ഈ റെക്കോര്‍ഡ് ഒരിക്കലും ബീബർ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. അതും ലോകത്തില്‍ സൃഷ്ടിക്കപ്പെടുന്ന സകലമാന വിഡിയോകളും ഒന്നുചേരുന്നിടമായ യുട്യൂബിനെ സംബന്ധിച്ചത്. എന്താണന്നല്ലേ. 

ഏറ്റവുമധികമാളുകൾ ഡിസ്‍ലൈക്ക് ചെയ്ത വിഡിയോ എന്ന ചീത്തപ്പേര് ജസ്റ്റിൻ ബീബറിന്റെ ബേബി എന്ന പാട്ടിന് ചാർത്തപ്പെട്ടു. 6.4 മില്യൺ ആളുകളാണ് ഈ പാട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പ്രതികരിച്ചlതെന്ന് ഡിസ്‍ലൈക്ക് ഓപ്ഷനിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. രസകരമായ വസ്തുത ഇതുമാത്രമല്ല, 2012 നവംബർ വരെ ലോകത്ത് ഏറ്റവുമധികം വീക്ഷിക്കപ്പെട്ട വിഡിയോ എന്ന റെക്കോർഡ് ഈ പാട്ടിനായിരുന്നു എന്നതാണ്. കൊറിയൻ പാട്ടുകാരൻ സൈയുടെ ഗണ്ണം സ്റ്റൈലിനെ കടത്തിവെട്ടിയാണ് അന്ന് ഈ റെക്കോർഡ് ബീബർ നേടിയത്. 2010ലാണ് ഈ വിഡിയോ പുറത്തിറങ്ങിയത്. ഇതുവര 1.3 ബില്യൺ പ്രാവശ്യമാണ് ലോകം ഈ പാട്ട് യുട്യൂബിലൂടെ കേട്ടത്. ഏറ്റവുമധികം പ്രാവശ്യം ലോകം കണ്ട വിഡിയോകളുടെ കൂട്ടത്തിൽ പതിനഞ്ചാമതാണ് ഈ ഗാനം. 

പതിനാറാം വയസിലാണ് ബീബർ ഈ വിഡിയോ പുറത്തിറക്കിയത് എന്നുകൂടി ഓർക്കേണ്ടതുണ്ട്. ട്രിക്കി സ്റ്റ്യുവാർട്ട് ആണ് വിഡിയോ നിർമ്മിച്ചത്. 

Your Rating: