Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വിറ്ററിന് ചരിത്ര നിമിഷം സമ്മാനിച്ച് ‌ഗായിക

katy-perry-new

ഫേസ്ബുക്കിന്റെയത്രയും വലുതല്ലെങ്കിലും ലോകത്ത് പ്രധാന ചർച്ചകൾക്കും സംവാദങ്ങൾക്കുമൊക്കെ വഴിതുറന്ന സമൂഹ മാധ്യമമാണ് ട്വിറ്റർ.  ഇവിടെ ഏറ്റവുമധികം ആളുകൾ പിന്തുടരുന്നത് ഒരു ഗായികയെയാണ് എന്നതാണ് കൗതുകവും. അമേരിക്കൻ ഗായികയും നടിയുമായ കാത്തി പെറിയാണ് ഈ താരം. ട്വിറ്റർ തന്നെയാണ് ഔദ്യോഗിക അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ഒമ്പതു കോടിയാളുകളാണ് കാത്തി പെറിയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. 

പാർട്ടിക്കുള്ള സമയമാണിത്. ഒരാൾക്കു അതിഥികളായി ഒമ്പതു കോടിയാളുകള്‍. ഒരു വലിയ ഡാൻസ് ഫ്ലോർ ആവശ്യമാണു നമുക്ക്. എന്നായിരുന്നു ട്വിറ്ററിന്റെ ചരിത്ര ട്വീറ്റ്. ഒപ്പം ഒരു കിടിലൻ സ്മൈലിയും. ട്വിറ്റർ മാത്രമല്ല കാത്തി പെറി ഫോറവും സംഗതി ആഘോഷമാക്കി. വെള്ളിയാഴ്ചയായിരുന്നു ഇക്കാര്യം പുറത്തു വന്നത്. ഇന്നു രാത്രി കാത്തിയുടെ വീട്ടില്‍ ഒത്തുകൂടി ഒരു പാർട്ടി നടത്തണമെന്നായിരുന്നു അവരുടെ ട്വീറ്റ്. 

2009ലാണ് കാത്തി ട്വിറ്ററിലെത്തുന്നത്. 6921 ട്വീറ്റുകളാണ് കാത്തി ചെയ്തിട്ടുള്ളത്. ട്വിറ്ററിൽ നിന്ന് മോശം അനുഭവവും കാത്തിക്കുണ്ടായിട്ടുണ്ട്. ഒരു മാസം മുൻപ് കാത്തിയുടെ അക്കൗണ്ട് ചിലർ ഹാക്ക് ചെയ്ത് മോശം ട്വീറ്റുകൾ പുറത്തുവിട്ടിരുന്നു. എന്തായാലും ഒരു കാര്യത്തിനും കാത്തിയ്ക്കൊപ്പമുള്ള ആരാധക പക്ഷത്തിന്റെ യാത്രയ്ക്ക് തടയിടാനായില്ലെന്നതാണ് വാസ്തവം. 

ജസ്റ്റിൻ ബീബറാണ് കാത്തി പെറിയ്ക്കു തൊട്ടു പിന്നാല. 8.3 കോടിയാളുകളാണ് ബീബറെ ട്വിറ്ററിൽ പിന്തുടരുന്നത്. 

Your Rating: