Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ലാലീ ലാലീ' പാടിയുറക്കാൻ മൃദുലയ്ക്കൊരു പെൺകുഞ്ഞ്

Mridula Warrier

ഗായിക മൃദുല വാര്യർ അമ്മയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മൃദുല പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും മകളും സുഖമായിരിക്കുന്നു. റിയാലിറ്റി ഷോകളിലൂടെയാണ് മൃദുലയെ മലയാളി പരിചയപ്പെടുന്നത്. എം ജയചന്ദ്രന്റെ സംഗീതം നൽകിയ കളിമണ്ണിലെ ലാലീ ലാലീ എന്ന താരാട്ടു പാട്ടാണ് പിന്നണി ഗായികയായി ചുവടുറപ്പിക്കുവാൻ മൃദുലയ്ക്ക് പിന്തുണയായത്. മനോഹരമായ താരാട്ടു പാട്ടും ആലാപനവും മലയാളിയുടെ മനസിൽ പതിഞ്ഞു പോയി. പിന്നീട് ഇളയരാജയുടെ ഈണത്തിലും മൃദുല ഗാനമാലപിച്ചു. ആയുർവേദ ഡോക്ടറായ അരുൺ വാര്യറാണ് ഭർത്താവ്.