Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൃദുല മനോഹരമായ പ്രണയപ്പാട്ടുമായി മൃദുല വാര്യർ

Mridula Warrier

ഈ വാലന്റൈൻസ് ഡേയിൽ പ്രണയത്തിന്റെ മധുരഗാനവുമായി ഗായിക മൃദുല വാര്യരും സംഘവും. മൃദുല പാടിയ അനുരാഗം എൻ മിഴിയിൽ എന്ന ആൽബം യൂട്യൂബിൽ ഹിറ്റായിക്കഴിഞ്ഞു. മനോഹരമായ ഇൗ ഗാനത്തിന് എന്തുകൊണ്ട് വിഷ്വൽ എടുക്കുന്നില്ല എന്നതിനു പിന്നിലും ഒരു കാരണമുണ്ട്, മൃദുല പറയുന്നു. 

യഥാർഥത്തിൽ ഇത് പൂർണമായും സംഗീത സംവിധായകൻ ജിബു ശിവാനന്ദന്റെ പാട്ടാണ്. ജിബു ഒരു തുടക്കക്കാരനാണ്. എന്നാൽ തുടക്കക്കാരനിൽ നിന്ന് പ്രതീക്ഷിക്കാവുന്നതല്ല ഗാനത്തിലൂടെ ലഭിച്ചത്. അതിനും അപ്പുറമായിരുന്നു. മനോഹരമാണ് ഇൗ ഗാനത്തിന്റെ സംഗീതവും വരികളും. പാലക്കാട് സ്വദേശിയാണ് ജിബു.

ഇത് ഒരു പ്രത്യേക മൂഡിലുള്ള പാട്ടാണ്. ഒരു പെൺകുട്ടിക്ക് ഒരു ഇഷ്ടമുണ്ട്. അവൾ അത് അയാളോട് തുറന്നു പറയുന്നുമുണ്ട്. പക്ഷേ അത് അയാൾ തിരിച്ച് സ്നേഹം പ്രകടിപ്പിക്കുന്നില്ല. അയാളുടെ ഉള്ളിലും ഇഷ്ടമുണ്ട്. കുറച്ച് ബോൾഡ് വോയ്സിലാണ് പാട്ട് പാടുന്നത്. സാധാരണ പ്രണയഗാനം പോലെ റൊമാന്റിക് ശ്ബദമല്ല ഇൗ പാട്ടിലുള്ളത്. ജിബുവിന് ഈ ഗാനത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. തൃശൂരുള്ള സൗണ്ട് ഫോർച്യൂൺ മീഡിയാ പ്രൊഡക്ഷൻസിലെ അംഗങ്ങളാണ് ഇതിലെ പിന്നണി പ്രവർത്തകർ.

മനോഹരമായ വരികൾ എഴുതിയിരിക്കുന്നത് ജിബുവിന്റെ ചേട്ടത്തിയമ്മയായ ആതിരാ രാജ് ആണ്. ഒരുപാട് കഴിവുകൾ ഉള്ള സ്ത്രീയാണവർ. ഡാൻസ് ചെയ്യും, കൊറിയോഗ്രഫി ചെയ്യും, വരയ്ക്കും. പ്രൊമോഷന് വീഡിയോ ഷൂട്ടു ചെയ്തപ്പോഴും അവരാണ് എങ്ങനെ വേണമെന്നൊക്കെ പറഞ്ഞ് തന്നത്. വിഷ്വലിൽ അവരെ കാണിക്കുന്നുണ്ട്. മൊബൈലിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. പാട്ടിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. യുട്യൂബിൽ പാട്ട് കണ്ട് ഒരുപാട് പേർ ഇഷ്ടമായി എന്നു പറഞ്ഞ് വിളിക്കുന്നുണ്ട്. 

എന്തുകൊണ്ട് ഇത്ര മനോഹരമായ ഗാനത്തിന് വിഷ്വൽ എടുക്കുന്നില്ല എന്ന് ചോദിച്ചപ്പോൾ ജിബു പറഞ്ഞത്, അങ്ങനെ ചെയ്താൽ പാട്ട് ശ്രദ്ധിക്കാതെ വിഷ്വലിലേക്ക് ആളുകളുടെ ശ്രദ്ധ പോകും. പാട്ടിന്റെ ഭംഗി രണ്ടാമതായിപ്പോകും. ഇൗ പാട്ട് കേട്ട് എല്ലാവർക്കും മനസിൽ ഒരു വിഷ്വൽ തെളിഞ്ഞു വരണമെന്നാണ് ആഗ്രഹം. ഇപ്പോൾ ഇതിലെ അണിയറ പ്രവർത്തകരെയെല്ലാം ഇൗ ഗാനത്തിൽ കാണിക്കുന്നുണ്ട്. ഇൗ ഇൗ പാട്ട് കേട്ട് എല്ലാവർക്കും മനസിൽ ഒരു വിഷ്വൽ തെളിഞ്ഞു വരണമെന്നാണ് ആഗ്രഹം. ഇപ്പോൾ ഇതിലെ അണിയറ പ്രവർത്തകരെയെല്ലാം ഇൗ ഗാനത്തിൽ കാണിക്കുന്നുണ്ട്. ഇൗ പാട്ടുകണ്ടിട്ട് സിനിമയിലേക്ക് ഒരു എൻട്രിയാണ് ജിബു ആഗ്രഹിക്കുന്നത്. അതിനുള്ള അവസരമുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു , മൃദുല പറ‍ഞ്ഞു.

Your Rating: