Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം തേടി ഗോകുൽ...മുദ്ദുഗൗവിലെ പാട്ട് കാണാം

muddugavvu മുദ്ദുഗൗവില്‍ ഗോകുലും അർഥനയും

സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും വിജയകുമാറിന്റെ മകൾ അർഥന വിജയകുമാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മുദ്ദുഗൗവിലെ ആദ്യ വിഡിയോ ഗാനമെത്തി. പ്രണയാർഥിയായി ഗോകുലും അതൊട്ടുമേ മൈൻഡ് ചെയ്യാത്ത അർഥനയുമുള്ള പാട്ടു രംഗം പ്രേക്ഷക മനസ്സുകൾ കീഴടക്കുകയാണ്.

പ്രണയിനിയുടെ മനസിലൊന്നു കയറിപ്പറ്റുവാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ്

"മഴനുള്ളും തുള്ളികൾ

കരളോരം വീഴവേ

നിനവാകെ നിൻ മുഖം

മാത്രമായി"

എന്നു തുടങ്ങുന്ന പാട്ടിലൂടെ ഈ കാമുകൻ. ഒന്നുമങ്ങോട്ട് ഏൽക്കുന്നില്ലെന്ന് പറഞ്ഞാൽ മതിയല്ലോ..!! ഇത്രയൊക്കെയായിട്ടും കാമുകിക്കൊരു മാറ്റവുമില്ലാതെ വരുമ്പോൾ കണ്ടിരിക്കുന്നവർക്കു പോലും ഈ കുഞ്ഞു കാമുകനോടൊരു അനുകമ്പ തോന്നും.

മനു മഞ്ജിത്തിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രാഹുൽ രാജാണ്. ആലാപനം ഹരിചരൺ. നവാഗതനായ വിപിൻ ദാസാണ് തിരക്കഥയും സംവിധാനവും. വിജയ് ബാബുവും സാന്ദ്രാ തോമസും ചേർന്ന് നിർമ്മിച്ച ചിത്രം കാർണിവൽ ഗ്രൂപ്പാണ് വിതരണം ചെയ്യുന്നത്.

Your Rating: