Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു പുഴയരികിൽ: കാത്തിരുന്ന പാട്ടെത്തി

oru-puzhayarikil-from-munthiri-vallikal-thalirkkumbol

മുന്തിരി വളളികൾ തളിർക്കുമ്പോൾ എന്ന ചിത്രം എത്തുന്നതിനു മുൻപേ തന്നെ അതിലെ ഒരു പാട്ടിന്റെ ക്ലിപ് സമൂഹമാധ്യമങ്ങളിൽ ലീക്ക് ആയിരുന്നു. അന്നു മുതൽക്കേ നമ്മൾ കാത്തിരിക്കുകയായിരുന്നു പാട്ടിന്റെ ഒറിജിനൽ വിഡിയോ കാണാൻ. ശ്വേത മോഹൻ പാടിയ ആ പാട്ടിന്റെ വിഡിയോ പുറത്തിറങ്ങി. മലയാളം കണ്ട എക്കാലത്തേയും മികച്ച ജോഡികളിലൊന്നാണല്ലോ മോഹൻലാലും മീനയും. ഇരുവരും ഒന്നിച്ച അനേകം മനോഹര ഗാനങ്ങളിലൊന്നിന്റെ കൂട്ടത്തിലേക്കാണീ പാട്ടും. നായിക മൈക്കിനു മുൻപിൽ നിന്നു പാടുകയും അതുകേട്ട് നായകൻ പഴയകാല ഓർമകളിലേക്ക് മടങ്ങുകയും ചെയ്യുന്ന കാഴ്ച ഇവർ ഒരുവരും ഒന്നിക്കുന്ന ചിത്രത്തിൽ ആകുമ്പോൾ അതുകാണാൻ നമുക്കും ഏറെ കൗതുകമാണല്ലോ.

പ്രണയ ഓരോ ജീവിതത്തിന്റെ ഗതി നിർണയിക്കുന്നൊരു പുഴയാണെന്നു പറയുന്ന അതിമനോഹരമായ ഗാനം. റഫീഖ് അഹമ്മദിന്റെ വരികളും ബിജിബാലിന്റെ സംഗീതവും ഒന്നിനോടൊന്നു മനോഹരമായി. ശ്വേത അടുത്തകാലത്ത് പാടിയ ഏറ്റവും നല്ല മലയാളം പാട്ടും ഇതുതന്നെയാെണന്നു നിസംശയം പറയാം.

ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് മുന്തിരി വള്ളികള്‍ തളിർക്കുമ്പോൾ. സിന്ധുരാജ് ആണു തിരക്കഥ. സോഫിയ പോൾ നിര്‍മ്മിച്ച ചിത്രത്തിനു മികച്ച പ്രതികരണമാണു തീയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.

Your Rating: