Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്തിരി വള്ളികൾ പോലെ മനോഹരം ഈ ഗാനങ്ങൾ

lal-meena

മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ പാട്ടുകളോെട ജ്യൂക് ബോക്സ് എത്തി. ബിജിബാലും എം ജയചന്ദ്രനും ചേർന്നാണ് പാട്ടുകൾക്ക് ഈണമിട്ടത്. ആകെ നാലു ഗാനങ്ങളാണുള്ളത്. നാലും കാതിനിമ്പമാർന്ന ഗീതങ്ങൾ. 

ഡോ. മധു വാസുദേവ്, ഡി.ബി.അജിത് കുമാർ, റഫീഖ് അഹമ്മദ് എന്നിവർ ചേർന്നാണ് ഈ നാലു പാട്ടുകളും എഴുതിയത്. ശ്രേയാ ഘോഷാൽ, ബിജിബാൽ, ശ്വേതാ മോഹൻ, വിജയ് യേശുദാസ്, ജിതിൻ രാജ് എന്നിവരാണ് ഗായകർ. 

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന കുടുംബ ചിത്രത്തിൽ മോഹൻലാല‌ും മീനയും അനൂപ് മേനോനുമൊക്കെയാണു പ്രധാന വേഷത്തിലെത്തുന്നത്. വീക്കെന്‍ഡ് ബ്ലോക്ബ്ലസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണു ചിത്രം നിർമ്മിക്കുന്നത്. 

ചിത്രത്തിലെ ആദ്യ വിഡിയോ സോങിനും മികച്ച പ്രതികരണം ലഭിച്ചതിനു പിന്നാലെയാണ് ജ്യൂക് ബോക്സ് എത്തിയത്. അതുപോലെ ചിത്രത്തിൽ മീന പാടി അഭിനയിക്കുന്ന ഒരു രംഗം പുറത്തായതും വൈറലായിരുന്നു.