Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാകേന്ദു : വിദ്യാർത്ഥികളുടെ ആലാപനമത്സരം നാളെ  

Rakendu

രാകേന്ദു സംഗീതോത്സവത്തോട് അനുബന്ധിച്ച്  കോട്ടയം ജില്ലയിലെ കോളജ്-സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടക്കുന്ന ചലച്ചിത്രഗാന ആലാപനമത്സരം നാളെ ബസേലിയസ് കോളജിൽ നടക്കും.. 

കോളജ് വിദ്യാർത്ഥികൾക്കുള്ള ചലച്ചിത്രങ്ങളിലെ പ്രണയഗാനങ്ങളുടെ ആലാപനമത്സരം രാവിലെ 09.00 നും  ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള ഓ എൻ വി  ചലച്ചിത്രഗാന ആലാപനമത്സരം ഉച്ചക്കു 1.30 നുമാണ് നടക്കുക.

ഒരു കോളേജിൽനിന്ന് രണ്ടു വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു സ്കൂളിൽനിന്ന് ഹയർ സെക്കണ്ടറിയില്‍നിന്നും ഹൈസ്‌കൂൾനിന്നും ഓരോ ആൺകുട്ടിയും പെൺകുട്ടിയും അടക്കം നാല് കുട്ടികൾക്കും പങ്കെടുക്കാം.

വിജയികൾക്ക് ക്യാഷ് അവാർഡും (2000, 1500, 1000 രൂപ) സർട്ടിഫിക്കറ്റും പുസ്തകങ്ങളും ജനുവരി 14 നു നടക്കുന്ന രാകേന്ദു പുരസ്‌ക്കാര വിതരണ ചടങ്ങിൽ സമ്മാനിക്കും. തെരഞ്ഞെടുത്ത 24 കുട്ടികൾക്ക് 14 നു നടക്കുന്ന രാകേന്ദു സംഗീതമത്സര പരിശീലന കളരിയിൽ പങ്കെടുക്കാം. 

മത്സരാർത്ഥികൾ പ്രിൻസിപ്പലിന്റെ/ഹെഡ് മാസ്റ്ററുടെ സാക്ഷിപത്രവും   പാടുന്ന പാട്ടിന്റെ വിവരങ്ങളും (രചന, സംഗീതം, ആലാപനം, സിനിമ) സഹിതം ജനുവരി 5 നു മുമ്പ്  രജിസ്റ്റർ ചെയ്യുക :ഡോ സെൽവി സേവ്യർ (ബസേലിയോസ്  കോളജ്, ഫോൺ 9495319425). 

Your Rating: