Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷൂട്ടിങ്ങിനിടെ അപകടം: സംഗീത സംവിധായകൻ ശരത്തിനു പരുക്ക്

Sharreth

സംഗീത സംവിധായകൻ ശരത് അപകടത്തില്‍പ്പെട്ടു. ചെറിയ പരുക്കുകളോടെ ശരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഗമണിൽ ഷൂട്ടിങിനിടെയായിരുന്നു അപകടം. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഹാദിയയുടെ ചിത്രീകരണം നടക്കുകയായിരുന്നു അവിടെ.

ഷൂട്ടിങിനുപയോഗിച്ച ഹെലികാം നിയന്ത്രണം വിട്ട് ശരത്തിന്റെ ശരീരത്ത് വീഴുകയായിരുന്നു. ലോറിയുടെ മുകളിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ തോളിനും കൈകൾക്കുമാണ് പരുക്കേറ്റത്. ശരത് സിനിമയില്‍ അഭിനയിക്കുന്നതിനോടൊപ്പം സംഗീത സംവിധാനവും നിർവ്വഹിക്കുന്നുമുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.