Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാസിന്റെ സംഗീതം ഉടൻ

Masss to be Released on 8 May

വെങ്കട്ട് പ്രഭുവും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മാസിന്റെ സംഗീതം ഉടൻ പുറത്തിറങ്ങും. ചിത്രത്തിന്റെ സംഗീതം പൂർത്തിയായെന്നും മെയ് 8 ന് പുറത്തിറങ്ങുമെന്നുമാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നതിൽ നിന്ന് യുവൻ ശങ്കർ രാജ പിന്മാറിയെന്നും പകരം തമനാണ് സംഗീതം നിർവ്വഹിക്കുകയെന്നും വാർത്തകളുണ്ടായിരുന്നെങ്കിലും യുവൻ തന്നെയാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.

ചിത്രത്തിന് വേണ്ടി കിങ് ഓഫ് പോപ്പ് മൈക്കിൾ ജാക്സണിന്റെ പാട്ടുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരു പാട്ട് തയ്യാറാക്കുന്നു എന്നുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കിങ് ഓഫ് പോപ്പ് മൈക്കിൾ ജാക്സണ് ആദരവ് എന്ന രീതിയിലാണ് ഗാനം തയ്യാറാക്കുന്നത്. ജാക്സണിന്റെ ഹിറ്റ് പാട്ടായ ത്രില്ലറിലെ വരികളും ഗാനത്തിലുപയോഗിക്കുന്നുണ്ടെന്ന്് സൂര്യ ഒരു തമിഴ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ നേരത്തെ പറഞ്ഞിരുന്നു. വെങ്കട്ട് പ്രഭുവും താനും യുവനും എംജെ ആരാധകരാണ്, മൂന്ന് ആരാധകർ ഒരുമിച്ചു ചേരുമ്പോൾ മികച്ച ഗാനം പുറത്തിറങ്ങും എന്നാണ് കരുതുന്നെന്നും സൂര്യ പറഞ്ഞത്.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് മാസ്. വെങ്കട്ടന്റെ തന്നെ കഥയ്ക്ക് മദർ കാർക്കിയും വെങ്കട്ട് പ്രഭുവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. സൂപ്പർ നാച്വറൽ ത്രില്ലറായ ചിത്രത്തിൽ സൂര്യയെ കൂടാതെ നയൻതാര, പ്രനിത സുഭാഷ്, പ്രേംജി അമരൻ, ആർ പാർത്ഥിപൻ, ജയറാം, സമുദ്രക്കനി, മധുസൂദനൻ, ശ്രീമാൻ, ഡാനിയൽ ആനി പോപ്പ്, സഞ്ജയ് ഭാരതി, റിയാസ് ഖാൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീൻ, 2ഡി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കെ ആർ ജ്ഞാനവേൽ രാജയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്ന ചിത്രം മെയ് 22 ന് പുറത്തിറങ്ങും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.