Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോൺ സിക്സിലൊരു സെൽഫി വിഡിയോ

selfie-video

ഒറ്റ ക്ലിക്കിൽ ഒരു സന്തോഷം പകർത്താനുള്ള സെൽഫി സ്റ്റിക്കുമായി അവർ മൂവരും ചെയ്തത് ഒരു ഫിലിം യൂണിറ്റിന്റെ ജോലി. സംവിധായകനും കാമറാമാനും ഷൂട്ടിങ് ക്രൂവും ആ മുന്നു പേർ തന്നെ. ഐഫോണ്‍ സിക്സിൽ മാത്രം ചിത്രീകരിച്ചതെന്ന പ്രത്യേകതയോടെ ഒരു സംഗീത ആൽബമെത്തുന്നു. ചലച്ചിത്രങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തരായ പ്രദീപ് ബാബു, റഫീഖ് റഹ്മാന്‍, യാസിർ അഷ്റഫ് എന്നിവർ ചേർന്നു പുറത്തിറക്കിയ സെൽഫി എന്ന സംഗീത ആൽബമാണു വ്യത്യസ്തമായ ഷൂട്ടിങ് രീതികൊണ്ടു ശ്രദ്ധേയമാകുന്നത്. 

സെൽഫി എന്നു പേരിട്ട ഗാനത്തിന്റെ ലൊക്കേഷൻ ബാങ്കോക്കാണ്. ഐഫോൺ സിക്സിൽ മാത്രമാണു വിഡിയോ ഷൂട്ട്. എച്ച്ഡി നിലവാരത്തിൽത്തന്നെയാണു ഗാനം പുറത്തിറക്കിയിരിക്കുന്നത്. പ്രദീപ് ബാബു, റഫീഖ് റഹ്മാന്‍, യാസിർ അഷ്റഫ് കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ഗാനമാണിത്. ഓരോ വർഷവും ഓരോ ആൽബം ഇവർ പുറത്തിറക്കാറുണ്ട്. സെൽഫിയെക്കുറിച്ചുള്ള ഗാനം എഴുതിയിരിക്കുന്നതു ചിറ്റൂർ ഗോപിയാണ്. എഡിറ്റിങ് ബിബിൻ സെവൻ ഇ സ്റ്റുഡിയോയും. ഈ രണ്ടു പേരൊഴിച്ചാൽ ബാക്കിയെല്ലാം പ്രദീപ് ബാബുവും റഫീഖ് റഹ്മാനും യാസിർ അഷ്റഫും ചേർന്നാണു ചെയ്തിരിക്കുന്നത്. പാടിയതും ഓർക്കസ്ട്രേഷനും എല്ലാം ഇവർതന്നെ. 

selfie-video1

ഒരു സെൽഫി എടുക്കുമ്പോഴുള്ള വിവിധ ഭാവങ്ങളാണ് ഗാനത്തിലൂടെ ആവിഷ്കരിക്കുന്നതെന്ന് ഇവർ പറയുന്നു. ബാങ്കോക്കിൽ ഒരു സ്റ്റേജ് ഷോയ്ക്ക് അവസരം ലഭിച്ചപ്പോഴാണ് ഷൂട്ടിങ് നടത്തിയത്. ഐഫോൺ കാമറയുമായി ബാങ്കോക്കിലെ ഒരു  വിധപ്പെട്ടെ സ്ഥലങ്ങളിലെല്ലാം കറങ്ങി. ഒരു നാല് ആൽബം ഇറക്കാനുള്ള വിഷ്വലുകൾ ഷൂട്ട് ചെയ്തെടുത്തിട്ടുണ്ടെന്ന് ഇവർ പറയുന്നു. ഒരാഴ്ച മുൻപു യൂട്യൂബ് വഴി പുറത്തിറക്കിയ ഗാനത്തിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. 

Your Rating: