Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുഭംഗി ഈ സ്വരം: പ്രണയഗാനവുമായി നജീം അർഷദ്

najim-arshad-music-video

നജീം അർഷദ് പാടിയ ഒരു പ്രണയഗാനം പുറത്തിറങ്ങി. ഗസല്‍ പാട്ടുകളുടേതു പോലുള്ള ഗാനം ഹൃദയം തൊടും. മധുമാസരാഗം നീ എന്റെ...എന്ന് നജീം പാടിത്തുടങ്ങുമ്പോൾ തന്നെ പാട്ടിന്റെ വഴിയിലേക്ക് അറിയാതെ നമ്മുടെ മനസുമെത്തും. പ്രണയാര്‍ദ്രമാണ് നജീമിന്റെ സ്വരം. അത് ഈ പാട്ടിനേകുന്ന ഭംഗി ചെറുതല്ല. അർച്ചന ഗോപിനാഥ് ആണ് ഒപ്പം പാടിയിരിക്കുന്നത്. വാലന്റൈൻസ് ദിനത്തോടനുബന്ധിച്ചാണ് പാട്ട് പുറത്തിറക്കിയത്.

അർച്ചന ഗോപിനാഥാണ് പാട്ടെഴുതി ഈണമിട്ടത്. അജിതിന്റേതാണു ഛായാഗ്രഹണം. സന്ദീപും അർച്ചനയുമാണ് വിഡിയോയിലെ ദൃശ്യങ്ങളിലുള്ളത്. ജി കിഷോറാണ് വിഡിയോ സംവിധാനം ചെയ്തത്.