Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നജീം അര്‍ഷാദ് വിവാഹിതനായി

najeeb6

മലയാള പിന്നണി ഗാനരംഗത്തെ പുതു പ്രതിഭ നജീം അര്‍ഷാദ് വിവാഹിതനായി. പുനലൂരില്‍ വച്ചായിരുന്നു വിവാഹം. പുനലൂര്‍ സ്വദേശിയും ബംഗളൂരുവില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിയുമായ തസ്‌നി താഹയാണ്‌ വധു. നാളുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് നജിം തന്റെ പ്രിയതമയെ കണ്ടെത്തിയത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒന്നരവർഷത്തെ കാത്തിരിപ്പിന്‌ ശേഷമാണ്‌ വിവാഹം ഇന്നുനടന്നത്.

ഇന്ന് തന്നെ തിരുവനന്തപുരത്ത് വിവാഹത്തിന്റെ റിസപ്ഷനുണ്ട്. പുനലൂരില്‍ നിന്നും വിവാഹം കഴിഞ്ഞ് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. 6 മണിക്കാണ്‌ റിസപ്‌ഷന്‍. ഷമ്മി കാറ്ററിങാണ്‌ തിരുവനന്തപുരത്തെ ഭക്ഷണവും മറ്റും തയ്യാറാക്കുന്നത്. സിനിമ സുഹൃത്തുകൾക്കായി എറണാകുളത്ത് സെപ്തംബർ 17ന് റിസപ്ഷൻ. ഇവിടുത്തെ ഫുഡും കാര്യങ്ങളും റെഡിയാക്കുന്നത് നിള കാറ്ററിങാണ്‌.

റിയാലിറ്റി ഷോയിലൂടെ മലയാള പിന്നണിഗാനരംഗത്തേക്ക് കടന്നുവന്ന നജീം അര്‍ഷാദിന്റേതായി നിരവധി ഹിറ്റ് ഗാനങ്ങളുണ്ട്. തമിഴിലും ഹിന്ദിയും പ്രവര്‍ത്തിച്ചിട്ടുള്ല നജീം ആലപിച്ച ആദ്യ സിനിമാഗാനം മിഴിനീര്‍ എന്നുതുടങ്ങുന്ന ഗാനമാണ്‌. മേജര്‍രവി സംവിധാനം ചെയ്‌ത മിഷന്‍ 90 ഡെയ്‌സിലെ ഗാനമാണിത്. ബിജിബാല്‍, ഗോപിസുന്ദര്‍, അഫ്‌സല്‍ യൂസഫ് എന്നിവരുടെ പ്രിയ യുവഗായകനാണ്‌ നജീം അര്‍ഷാദ്.