Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൗജമൗലി അഭിനന്ദിച്ച വിഡിയോയ്ക്ക് കോമഡി സ്പൂഫുമായി മല്ലൂസ്

neeye-vayye

മൂന്നു ഭാഷകളിലായി ഗോംതേഷ് ഉപാധ്യായ ആവിഷ്കരിച്ച നീയേ എന്ന സംഗീതം ആൽബം ഏറെ ശ്രദ്ധ നേടിയിരുന്നു. വിഡിയോയിലെ അവതരണ രീതി ബ്രഹ്മാണ്ഡ ചലച്ചിത്രമായ ബാഹുബലിയുടെ സംവിധായകൻ രാജമൗലിയുടെ അഭിനന്ദനം വരെ നേടിയെടുത്തിരുന്നു. ഈ വിഡിയോയ്ക്ക് ഒരു കോമഡി സ്പൂഫുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം മലയാളികൾ. വയ്യേ എന്നാണ് ഇവർ വിഡിയോയ്ക്കു നൽകിയിരിക്കുന്ന പേര്. യാസിൻ നിസാറും ശരണ്യ ശ്രീനിവാസും ചേർന്നാണീ പാട്ടു പാടിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് മൂന്നു ഭാഷകളിലും ഈ വിഡിയോയ്ക്കു ലഭിച്ചത്.

നൃത്തം പരിശീലിക്കുന്ന രണ്ടു പേർക്കിടയിൽ ഉടലെടുക്കുന്ന പ്രണയമാണ് നീയേ ആവിഷ്കരിച്ചത്. ശ്രേയാ ദേശ്പാണ്ഡേയും നിരഞ്ജൻ ഹരീഷുമാണ് കഥാപാത്രങ്ങളായത്. ഇവരുടെ അതിശയിപ്പിക്കുന്ന മെയ്‍വഴക്കമാണ് വിഡിയോയുടെ ഹൈലൈറ്റ് എന്നു പറയാം. ഈ മെയ്‍വഴക്കത്തെ അനുകരിക്കുവാനുള്ള രണ്ടു ചെറുപ്പക്കാരുടെ ശ്രമം തമാശരൂപേണെ അവതരിപ്പിക്കുകയാണ് വയ്യേ എന്ന വിഡിയോയിൽ. തീർത്തും തമാശയ്ക്കു ചെയ്തതാണെന്നും ആരെയും വേദനിപ്പിക്കുവാനുള്ള ഉദ്ദേശമില്ലെന്നും പറഞ്ഞുകൊണ്ടാണ് വയ്യേ ആരംഭിക്കുന്നത്. 

Your Rating: