Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡ് വേഗത്തിൽ റെക്കോർഡിട്ട് നെരുപ്പ്ഡാ

kabali-cd

പാട്ടുകൾക്കും ടീസറിനും പിന്നാലെ റെക്കോർഡ് വേഗത്തിൽ റെക്കോർഡിട്ട് കബാലിയിലെ നെരുപ്പ്ഡാ പാട്ടിന്റെ ടീസറും. രജനീകാന്തിന്റെ ആക്ഷനും നൃത്തവും വർത്തമാനങ്ങളുമെല്ലാം നമ്മുടെ തലയ്ക്ക് പിടിച്ചു പോയിട്ട് കാലങ്ങളായി. കാലമെത്ര കടന്നാലും അതിന് മാറ്റമില്ലെന്ന് തെളിയിക്കുകയാണ് വീണ്ടും. സന്തോഷ് നാരായണൻ ഈണമിട്ട ഈ പാട്ടിന്റെ ടീസർ പതിമൂന്ന് മണിക്കൂർ കൊണ്ട് പതിനൊന്ന് ലക്ഷത്തിലധികം പേരാണ് യുട്യൂബ് വഴി കണ്ടത്. അരുൺരാജ കാമരാജിന്റെ വരികൾക്കൊപ്പം രജനീകാന്താണ് പാട്ടിലെ തകർപ്പൻ ഡയലോഗ് നെരുപ്പ്ഡാ കുറിച്ചത്. റാപ് പാട്ട് പാടിയതും അരുൺ രാജ തന്നെ. ഇലക്ട്രോണിക് വാദ്യോപകരണത്തിന്റെ മാസ്മരികതയുള്ള പാട്ടിന്റെ ഈണം ത്രസിപ്പിക്കുന്നതാണ്. 

ഈ ടീസർ മാത്രമല്ല, തിങ്ക് മ്യൂസിക് പുറത്തിറക്കിയ പാട്ടിന്റെ ലിറികൽ വിഡിയോകൾ യുട്യൂബിൽ റെക്കോർഡിട്ട് മുന്നേറുകയാണ്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വി ക്രിയേഷൻസിന്റെ ബാനറിൽ എസ് തനു ആണ് നിർമ്മാണം.  

Your Rating: