Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെരുപ്പ്ഡാ പാട്ടിൽ സൂര്യയും വിജയ്‍യും

surya-rajni-vijay

നെരുപ്പ്ഡാ എന്ന പാട്ടും അതിന്റെ ത്രസിപ്പിക്കുന്ന ഈണവും വൈറലായി. ഈ പാട്ടിന്റെ ഒരുപാട് കവർ വേർഷനുകൾ യുട്യൂബിൽ പ്രചരിക്കുന്നുണ്ട്. അതിലേറ്റവും വ്യത്യസ്തവും രസകരവുമായൊരു വിഡിയോയാണിത്. തമിഴിലെ സിനിമാ താരങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളെ ചേർത്തുവച്ചൊരു വിഡിയോ. രജനീകാന്തിനെ കൂടാതെ സൂര്യ അരവിന്ദ് സ്വാമി,അജിത്,വിജയ്,കമലഹാസൻ വിക്രം,കാര്‍ത്തി,അല്ലു അർജുൻ തുടങ്ങിയവരുടെ ആക്ഷൻ ത്രില്ലർ ചിത്രങ്ങളിലെ വേഷങ്ങളെ ഉൾക്കൊള്ളിച്ചാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

അരുൺരാജ കാമരാജാണ് ഈ പാട്ട് എഴുതി പാടിയത്. പാട്ടിനിടയിലെ നെരുപ്പ്ഡാ എന്ന സംഭാഷണം രജനീകാന്തുമാണ് എഴുതിയത്. സന്തോഷ് നാരായണന്റേതാണ് സംഗീതം. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം റിലീസിനെത്തും. ഇക്കഴിഞ്ഞ പതിനൊന്നാം തീയതി യുട്യൂബിലെത്തിയ പാട്ട് 72 ലക്ഷത്തിലധികം പ്രാവശ്യമാണ് പ്രേക്ഷകർ കണ്ടത്. തിങ്ക് മ്യൂസിക് ഇന്ത്യയാണ് പാട്ട് പുറത്തിറക്കിയത്. 

Your Rating: