Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെരുപ്പ്ഡാ...ആ വരികളെഴുതിയത് രജനീകാന്ത്

kabali

നെരുപ്പ്ഡാ..സിരിപ്പ്ഡാ...എന്ന് ഇപ്പോഴൊരു വട്ടമെങ്കിലും സിനിമാ പ്രേമികൾ പറയാറില്ലേ. രജനീസ്റ്റൈലിനെ കടമെടുത്ത് ഇങ്ങനെ കാണിക്കാൻ നമുക്കേറെ ഇഷ്ടമാണ്. രജനീകാന്തിന്റെ സൂപ്പർ ചിത്രം, പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന ചിത്രം കബാലിയിലെ ട്രെയിലറിലെ സംഗീതം നമ്മളെ അത്രയേറെ ഹരം കൊള്ളിച്ചതാണ്. അതിലെ ഈ വരികൾ നെരുപ്പ്ഡാ..സിരിപ്പ്ഡാ എഴുതിയത് ആരാണെന്ന് അറിയാമോ? സാക്ഷാൽ രജനീകാന്ത് തന്നെ. രണ്ട് കോടിയിലധികം ആളുകളാണ് ഈ ട്രെയിലർ യുട്യൂബ് വഴി കണ്ട് റെക്കോർഡ് തീർത്തത്. സന്തോഷ് നാരായണനാണ് കബാലിക്ക് സംഗീതം നൽകിയത്.

അഭിനയിക്കുന്ന ചിത്രത്തിലെ എല്ലാ മേഖലകളിലും ഒരു രജനി ടച്ച് ഉണ്ടാകുമെന്നത് പുതിയ കാര്യമല്ല. പണ്ടു തൊട്ടേ രജനി അങ്ങനെയാണ്...ബാഷ എന്ന സിനിമയിലെ സൂപ്പർ ഹിറ്റ് ഡയലോഗ് നാൻ ഒരു തടവൈ സൊന്നാ നൂറു തടവൈ സൊന്ന മാതിരി എന്നതും രജനിയുടെ സംഭാവനയാണ്. അതുപോലെ 2014ൽ പുറത്തിറങ്ങിയ കൊച്ചടൈയാൻ എന്ന സിനിമയിലെ മാട്രം ഒൻട്രുതാൻ എന്ന പാട്ട് എഴുതിയതും പാടിയതും രജനിയാണ്. ഇവയെല്ലാം എന്നന്നേക്കുമായി പ്രേക്ഷക മനസിലേക്ക് കുടിയേറി. കബാലിയിലെ ഈ പാട്ടും അങ്ങനെ തന്നെ. കാമറയ്ക്ക് മുന്നിൽ അസാധാരണമാം വിധം അഭിനേതാവായി മാറാനും നിമിഷ നേരം കൊണ്ട് അതിനിണങ്ങിയ സംഭാഷണങ്ങളെ കൂട്ടിച്ചേർക്കാനും രജനീകാന്തിനെ കഴിഞ്ഞേ മറ്റാരുമുള്ളൂ. കബാലിയും നെഞ്ചേറ്റുന്നത് മറ്റൊന്നും കൊണ്ടല്ല. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കബാലിയിലെ പാട്ടുകളെല്ലാം നാളെ യുട്യൂബിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 

Your Rating: