Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാൻ കാത്തിരുന്ന വരികൾ നൽകി ആരാധകർ; പുതിയ ഊർവസി കിടിലന്‍

a-r-rahman

കൂളിങ് ഗ്ലാസ് വച്ച് ബസിനുള്ളിൽ നിന്ന് ആ കിടിലൻ ഡാൻസ് ചെയ്ത പ്രഭുദേവ തൊണ്ണൂറുകളുടെ ഹരമായിരുന്നു. അന്നുമാത്രമല്ല ഇന്നും. റഹ്മാന്റെ ഊർവസീ ഊർവസീ എന്ന പാട്ടിന് റഹ്മാനെ പോലെ ഇന്നും യൗവനത്തിന്റെ ത്രസിപ്പും. ആ ഗാനംറീ അറേഞ്ച് ചെയ്യാൻ വരികള്‍ തേടി പ്രേക്ഷകരിലേക്കും ഏ ആർ റഹ്മാൻ എത്തിയപ്പോൾ അത്രയേറെ ആവേശത്തോടെ അവർ പ്രതികരിച്ചതും അതുകൊണ്ടായിരുന്നു. ക്ലീഷേകൾ ഒഴിവാക്കി രസകരമായ വരികൾ‌ തീർത്താൽ അവ പാട്ടിൽ ഉൾപ്പെടുത്തും എന്നായിരുന്നു റഹ്മാൻ പറഞ്ഞിരുന്നു. റഹ്‍മാൻ വാക്കു പാലിച്ചു. ആരാധകരിൽ നിന്നു കിട്ടിയ വരികൾ ഉൾപ്പെടുത്തി പാട്ടു തയ്യാറാക്കി പാടി. ആ പാട്ടാണ് ഇന്ന് ഇന്ത്യ കേൾക്കുന്നത്. അത്രയ്ക്കു രസകരമാണ് പുതിയ പാട്ട്. ക്ലാസിക്കൽ ഊർവസീ പാടിയ ഗായകരെ ഉൾപ്പെടുത്തി റഹ്മാൻ പാടിയ ഊർവശീ തരംഗമായിക്കഴിഞ്ഞു. മണിക്കൂറുകൾ കൊണ്ട് ഈ പാട്ട് 30 ലക്ഷത്തോളം പ്രാവശ്യമാണു യുട്യൂബ് വഴി കണ്ടത്. 

എംടിവിയുടെ അൺപ്ലഗ്ഡ് എന്ന പരിപാടിയിലായിരുന്നു റഹ്‍മാൻ പാടിയത്. യഥാർഥ ഗാനത്തിന്റെ രസക്കൂട്ട് കളയാതെയായിരുന്നു റഹ്മാന്റെയും സംഘത്തിന്റെയും പാട്ട്. തന്റെ ഗായക സംഘത്തിന്റെ ശക്തിയെ റഹ്മാൻ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്തു. റഹ്മാനൊപ്പം അദ്ദേഹത്തിനൊപ്പം പാടിയവരും അതിശയിപ്പിച്ചു. സ്വരഭേദങ്ങൾ കൊണ്ടു വന്ന് ത്രസിപ്പിച്ചു. 

Hillary Clinton Thoothu poonal, Take it Easy Policy (If Hillary Clinton fails, take it easy policy)

Donald Trump President Aanal Take it Easy Policy. (If Donald Trump becomes the president, take it easy policy)

Ainooru Ruba Sella Poonal Take it Easy Policy. (If the Rs 500 note becomes useless, take it easy policy).

Aaiyaram Ruba Sella Poonal Take it Easy Policy. (If the Rs 1,000 note becomes useless, take it easy policy).

എന്നിങ്ങനെയാണ് ചരണത്തിലെ  വരികൾ മാറ്റിയത്. പിന്നെ പ്രേക്ഷകർ നിർദ്ദേശിച്ച വരികൾ അനുപല്ലവിയിൽ ഉൾപ്പെടുത്തി. 

"Beltu Potoom Veshti Avundha"

"Helmet Potoom Mama Pidicha"

"Kadalai Naduvil Battery Thirndal"

"Kizhinja Panta Fashion Nu Sonna"

റഹ്മാന്‍ തന്നെയാണ് പാട്ട് തന്റെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തത്. 1994ൽ പുറത്തിറങ്ങിയ കാതലൻ എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. വൈരമുത്തുവിന്റേതായിരുന്നു വരികള്‍. ഇതേ ഗാനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് അമേരിക്കൻ റാപ്പർ വിൽ ഐ ആം, ഇറ്റ്സ് മൈ ബർത്തഡേ എന്ന പാട്ട് സൃഷ്ടിച്ചത്.