Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാന്റെ സംഗീതത്തിൽ നിത്യ മേനോന്റെ പാട്ട്

nithya-meonon

അഭിനയിക്കുന്ന ചിത്രത്തിൽ നടി തന്നെ ഒരു പാട്ടു പാടുകയെന്നത് അത്ഭുതകരമായ കാര്യമൊന്നുമല്ല. എന്നാലത് റഹ്മാൻ സംഗീതത്തിലായാലോ പാട്ടു പാടുന്നയാൾക്കും കേൾക്കുന്നയാള്‍ക്കും അതൊരുപാട് സ്പെഷ്യലായിരിക്കും. റഹ്മാൻ മാജികിലെ പാട്ടുകളുള്ള ചിത്രം 24ൽ നിത്യാ മേനോന് അങ്ങനെയൊരു ഭാഗ്യമുണ്ടായി. ചിത്രത്തിലെ ഒരു പ്രൊമോ സോങ് ആണ് നിത്യ പാടിയത്. ചന്ദ്രബോസിന്റേതാണ് വരികൾ. വിക്രം കെ കുമാർ സംവിധാനം ചെയ്യുന്ന, സൂര്യ നായകനാകുന്ന ചിത്രം ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

പാട്ടുകാരിയായ നിത്യയ്ക്ക് നല്ല മാർക്കു കൊടുക്കാം. ഓമനത്തമുള്ള കുഞ്ഞു വാവയ്ക്കായുള്ള താരാട്ട് പാട്ട് സുന്ദരമായി നിത്യ പാടിയിട്ടുണ്ട്. തന്റെ ശബ്ദം സ്ക്രീനിലെത്തുന്നത് കാണാൻ ഒരുപാട് ആകാംഷയുണ്ട്, തന്റെ സ്വപ്ന സാഫല്യമാണിതെന്ന് പാട്ടിന്റെ മേക്കിങ് വിഡിയോയിൽ നിത്യ പറയുന്നു. പിന്നെ തീയറ്ററിൽ പോയി തന്നെ ചിത്രം കാണണമെന്നും എല്ലാവരോടും പറയുന്നുമുണ്ട് താരം. സൂര്യ ശാസ്ത്രജ്ഞനായും വില്ലനായും ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലർ‌ തന്നെ വൈറലായിരുന്നു. അജയ്, ശരണ്യാ പൊൻവണ്ണൻ, ഗിരീഷ് കർണാഡ്, സത്യൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Your Rating: