Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിസ്‍മത്തിൽ വീണ്ടും മൊഞ്ചുള്ള പാട്ട്

kistmath-nilamanal

നിളയുടെ കുഞ്ഞോളങ്ങൾ പറഞ്ഞു തരുന്ന ഒരായിരം പ്രണയകഥ കേട്ടിരിക്കും പോലെ നമുക്കീ പാട്ടും കാതോര്‍ക്കാം. കിസ്മത് എന്ന ചിത്രത്തിലെ രണ്ടാം ഗാനം നിളമണൽത്തരികൾ... ആ അനുഭൂതിയാണു കേൾവിക്കാരനോടു പങ്കുവയ്ക്കുന്നത്. റഫീഖ് അഹമ്മദ് എഴുതിയ മനോഹരമായ പ്രണയഗാനം. സുമേഷ് പരമേശ്വറിന്റെയാണു ഈണം. ഹരിശങ്കറും ശ്രേയാ രാഘവും ചേർന്നു പാടിയ പാട്ട് സ്വരഭംഗി കൊണ്ടും വ്യത്യസ്തമായ അനുഭവമാണ്. തബലയും ഡോലകും ഗിത്താറും പിന്നെ ഇടയ്ക്കിടെ മൂളി പുല്ലാങ്കുഴലുമൊക്കെയൊരുക്കുന്ന സുന്ദരമായ ഓർക്കസ്ട്രയും ലളിത സുന്ദരമായ വരികളും ചേർന്ന പാട്ടാണിത്. 

ഷെയിൻ നിഗമും ശ്രുതി മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറും ആദ്യ ഗാനവും ഇതിനോടകം ഏറെ ശ്രദ്ധ നേടി. കിസ്മതിന്റെ ട്രെയിലർ മനോരമ ഓൺലൈനാണു പുറത്തുവിട്ടത്. ദിവസങ്ങൾ കൊണ്ടു രണ്ടു ലക്ഷത്തിലധികം പ്രാവശ്യമാണു ഈ ട്രെയിലർ ആളുകൾ കണ്ടത്. ഷാനവാസ് കെ.ബാവുട്ടി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. 

Your Rating: