Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിൽ മലയാളികളെ രസിപ്പിച്ച് നിർവാണയുടെ കലക്കൻ മറുപടി

nirvana-fb.jpg.image.784.410

വാഷിങ്്ടൺ നഗരത്തിൽ വച്ച് അമേരിക്കക്കാരി കുട്ടനാടൻ പുഞ്ചയിലെ എന്ന പാട്ട് പാടുന്നതു കേട്ടാൽ എന്താണു നമുക്ക് തോന്നുക. നമ്മുടെ ഭാഷയോടും പിന്നെ അവരോടും വല്ലാത്ത സ്നേഹം തോന്നും അല്ലേ. ദാ ഇപ്പോൾ നിർവാണ എന്ന സംഗീത സംഘത്തോടു തോന്നുന്നതു പോലെ. റോക്ക് സംഗീതത്തിലൂടെ ലോകത്തെ രസിപ്പിച്ച അമേരിക്കൻ സംഗീത സംഘമാണ് നിര്‍വാണ. കേരളത്തിലുമുണ്ട് അവര്‍ക്ക് ഏറെ ആരാധകർ. ആ ആരാധകരെ ഏറെ രസിപ്പിച്ചൊരു കാര്യമാണ് തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ നിർവാണ ചെയ്തത്. 

നിർവാണയുടെ സ്ഥാപകനും ഗായകനുമായ കർട്ട് കൊബെയ്നെ കുറിച്ചുള്ളൊരു വാർത്ത അവർ ഷെയർ ചെയ്തു. അതിനു താഴെ കമന്റുകളുടെ ഒരു വലിയ നിരയായിരുന്നു. അതിലൊന്നിന് നിർവാണ മറുപടി നൽകിയതാകട്ടെ മലയാളത്തിലും. വിഷമിക്കണ്ട ഈ പേജ് ഒരു സോഷ്യോളജി പരീക്ഷണമാണ് എന്നായിരുന്നു നിർ‌വാണയുടെ കമന്റ്.

നിർവാണയുടെ എഴുത്ത് നമ്മളെ രസിപ്പിച്ചു എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഒരു രസികൻ അന്യനാട്ടിൽ വച്ച് ഒരു മലയാളിയെ കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലെന്ന പോലെ നാട്ടിൽ എവിടെയാ എന്നൊരു അന്വേഷണം വരെ നിർവാണയോടു നടത്തി. നിർവാണയുടെ മറുപടി നമ്മൾ മലയാളികളെ രസിപ്പിച്ചുവെങ്കിലും കുറേപേർ സൈറ്റ് അഡ്മിനെ രൂക്ഷമായി വിമർശിക്കുകയുണ്ടായി. 

Your Rating: