Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓകെ കൺമണിയുടെ സംഗീതം ഉടൻ

OK Kanmani audio launch

മണിരത്നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഓകെ കൺമണിയുടെ സംഗീതം ഉടനെത്തും. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചതാണീ കാര്യം. ചിത്രത്തിന്റെ സംഗീതത്തിനായി തായ്യാറെടുക്കൂ എന്നാണ് ആരാധകരോട് എഫ് ബി പേജിയുടെ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രാക്ക് ലിസ്റ്റ് പുറത്തിറങ്ങിയിരുന്നു. ഒമ്പത് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. എ ആർ റഹ്മാൻ ഈണം നൽകിയിരിക്കുന്ന ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് എ ആർ റഹ്മാൻ, വൈരമുത്തു, മണിരത്നം എന്നിവരാണ്. ആര്യൻ ദിനേഷ്, ദർശന, സാഷ ത്രിപാഠി, കാർത്തിക്ക്, എ ആർ റഹ്മാൻ, ജോനിത ഗാന്ധി, കെ എസ് ചിത്ര, റഹ്മാന്റെ മകൻ എ ആർ അമീൻ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രത്തിലെ മെന്റൽ മനതിൽ എന്ന ഗാനത്തിന്റെ ഒരുമിനിട്ട് വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജീവിതവും പ്രണയവും ആഘോഷമാക്കി മാറ്റുന്ന നായികാനായകൻമാർ ഇതിവൃത്തമാകുന്ന ഗാനം ഇതുവരെ യൂട്യൂബിലൂടെ 7.3 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു. യൂട്യൂബ് ഇന്ത്യയിലെ ട്രെൻഡിങ് വിഡിയോ ആയി മാറിയ ട്രെയിലർ ഇതുവരെ 39 ലക്ഷം ആളുകളും കണ്ടുകഴിഞ്ഞു.

തമിഴ്, തെലുങ്ക് ഭാഷകളിലെത്തുന്ന ഓകെ കൺമണി ദുൽഖർ രണ്ടാമതായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ്. ദുൽഖറിനെയും നിത്യാ മേനോനേയും കൂടാതെ കൂടാതെ പ്രകാശ് രാജ്, പ്രഭു ലക്ഷ്മൺ, രമ്യ സുബ്രമണ്യം, കനിഹ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രശസ്ത ഛായാഗ്രാഹകൻ പി.സി. ശ്രീറാമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അലൈപായുതേ എന്ന ചിത്രത്തിനുശേഷം മണിരത്നവും പി.സി ശ്രീറാമും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. മണിരത്നം തന്നെ കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മണിരത്നത്തിന്റെ സ്വന്തം നിർമാണക്കമ്പനിയായ മദ്രാസ് ടാക്കീസാണ്. ചെന്നൈയിലും പാരീസിലും മുംബൈയിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഏപ്രിൽ 24ന് തീയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.