Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ച് വർഷം തികച്ച് വൺ ഡയറക്ഷൻ

one-direction-5yrs

വൺ ഡയറക്ഷൻ അഞ്ച് വർഷം പൂർത്തിയാക്കിയിരിക്കുന്നു. ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്‌സ്ഫാക്റ്ററിന് വേണ്ടി അഞ്ച് വർഷം മുമ്പ് രൂപികരിച്ച ബാൻഡാണ് വൺ ഡയറക്ഷനെന്നും, ബാൻഡ്് അഞ്ച് വർഷം പൂർത്തിയാക്കിയതിൽ സന്തോഷമുണ്ടെന്നും തങ്ങൾക്ക് ആശംസകൾ അറിയിച്ച ആരാധകർക്കുള്ള നന്ദിയും ബാൻഡ് അംഗങ്ങൾ സോഷ്യൽനെറ്റ് വർക്കിങ് സൈറ്റുകളിലൂടെ അറിയിച്ചിട്ടുണ്ട്. 2010 ൽ നിയൽ ഹൊറൻ, സെയ്ൻ മാലിക്, ലിയൻ പെയ്ൻ, ഹാരി സ്‌റ്റൈൽസ്, ലൂയിസ് ടോംലിൻസൺ എന്നീ 5 പേർ ചേർന്നാണ് ബാൻഡ് രൂപീകരിക്കുന്നത്. എക്‌സ് ഫാക്ടറിന്റെ ഏഴാമത്തെ ശ്രേണിയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയതോടെ പ്രശസ്തിയിലെത്തിയ ബാൻഡിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

വിഖ്യാതമായ ബീറ്റിൽസിന് ശേഷം ബ്രിട്ടനിൽ നിന്ന് ലോകത്തെ കൈയിലെടുത്ത ബ്രിട്ടീഷ് ബോയ്‌സ് സംഗീത ബാൻഡാണ് വൺ ഡയറക്ഷൻ. അപ് ഓൾ റൈറ്റ്(2011),  ടേക് മി ഹോം (2012), മിഡ് നൈറ്റ് മെമ്മറീസ് (2013), ഫോർ(2015) എന്നിങ്ങനെ നാല് സൂപ്പർഹിറ്റ് ആൽബങ്ങൾ വൺ ഡി പുറത്തിറക്കിയിട്ടുണ്ട്. അഞ്ച് വർഷം പിന്നിട്ട് അതിപ്രശസ്തിയിൽ നിൽക്കുകയാണ് വൺ ഡിയെങ്കിലും ബാൻഡ് അംഗം സെയ്ൻ മാലിക്ക് വൺഡയറക്ഷനിൽ നിന്ന് പിൻമാറിയത് ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചിരിക്കുകയാണ്്. ഒരു സാധാരണ 22 കാരനായി ബഹളങ്ങളിൽ നിന്ന് അകന്ന് ജീവിക്കണമെന്ന് ആഗ്രഹമുണ്ടെന്നും തന്റെ കുടുംബത്തിന്റെ കൂടെ കുറച്ച് സമയം ചിലവഴിക്കണെമെന്നും പറഞ്ഞായിരുന്നു മാലിക്ക് വൺ ഡയറക്ഷനിൽ നിന്ന് അകന്നത്.

സെയ്ൻ മാലിക്കിന്റെ പിൻവാങ്ങലിന് ശേഷം ബാൻഡിന് അത്ര നല്ലകാലമായിരുന്നില്ല. വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി വിവാദങ്ങളാണ് ഉയരുന്നത്. സെയ്ൻ മാലിക്ക് ഇല്ലാത്ത ബാൻഡിൽ വലിയ കാര്യമില്ലെന്നും അടുത്തതായി ബാൻഡ് വിടാൻ പോകുന്നത് ഹാരി സ്‌റ്റൈൽസായിരിക്കുമെന്നും ബാൻഡ് ഉടൻ പിരിച്ചു വിടുമെന്ന് വരെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ വിവാദങ്ങൾക്കെല്ലാം പിൻമാറി ഒരു വർഷത്തെ അവധി എടുത്ത് പൂർവ്വാധികം ശക്തിയോടെയുള്ളൊരു തിരിച്ചു വരവാണ് ബാൻഡ് ഉദ്ദേശിക്കുന്നതെന്ന് ബാൻഡിന്റെ വക്താക്കൾ പറഞ്ഞിരുന്നു. അഞ്ചാം വർഷം ബാൻഡിന് വിശ്രമത്തിന്റേതാകുമെന്നും അംഗങ്ങൾക്ക് സ്വന്തമായി ഗാനങ്ങളിറക്കാനുള്ള അവസരമാണിതെന്നും ബാൻഡിന്റെ വക്താക്കൾ അറിയിച്ചിരുന്നു.

ഇതുവരെ നാല് ആൽബങ്ങളാണ് വൺ ഡി പുറത്തിറക്കിയിട്ടുള്ള ബാൻഡിന് മൂന്ന് അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരങ്ങളും, അഞ്ച് ബിൽബോർഡ് പുരസ്‌കാരങ്ങളും, അഞ്ച് ബ്രിട്ട് പുരസ്‌കാരങ്ങളും 4 എം ടി വി വീഡിയോ മ്യൂസിക് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2012ലെ ടോപ് ന്യൂ ആട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.