Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡഫേദാറിൽ നിന്നു വീണ്ടും ഇളയരാജ ഗീതം

dafedar-movie-song

ഇളയരാജ മലയാളത്തിനു സമ്മാനിച്ച മറ്റൊരു മനോഹരമായ മെലഡിയാകും ‍ഡഫേദാറിലെ ഗാനം. ഓരില ഈരില എന്ന പാട്ട് അൽക അജിതിന്റെ മൃദുലമായ സ്വരത്തിൽ കേൾക്കുമ്പോള്‍ ഭംഗിയേറെ. മാളവിക നായരാണ് ഗാനരംഗത്തിലുടനീളം. നീളൻമുടിയുള്ള നല്ല ചിരിയുള്ള മാളവിക രംഗത്തിൽ അതിസുന്ദരി. വർണാഭമായ വസ്ത്രങ്ങളിഞ്ഞു പൂക്കൾക്കും അരുവികൾക്കും നര്‍ത്തകർക്കുമിടിയിൽ നിന്നു മാളവിക പാടിയാടുന്ന പാട്ടു രംഗം പൂ പോലെ മനോഹരമാണ്. റഫീഖ് അഹമ്മദാണു വരികൾ കുറിച്ചത്. 

ജോൺസൺ എസ്തപ്പാൻ സംവിധാനം ചെയ്ത ചിത്രം ജിക്സൺ തെക്കുംതലയും ജിനു മാത്യു ജോർജുമാണ് നിർമ്മിക്കുന്നത്. 

Your Rating: