Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറ്റിൽ രാഹുൽരാജിന്റെ മഴവില്ലഴകുള്ള പാട്ട്

shwetha-white-rahul

തീർത്തും വ്യത്യസ്തമായ മെലഡി ഗാനങ്ങളൊരുക്കിയാണു സംഗീത സംവിധായകർക്കിടയില്‍ രാഹുൽ രാജ് വ്യത്യസ്തനായത്. വൈറ്റ് എന്ന മമ്മൂട്ടി ചിത്രത്തിലുമുണ്ട് അത്തരത്തിലൊരു ഗാനം. ശ്വേതാ മോഹന്റെ സ്വരഭംഗിയിൽ  പിറന്ന പാട്ട്. ഒരു വേള എന്നു തുടങ്ങുന്ന റഫീഖ് അഹമ്മദിന്റെ വരികൾക്ക് രാഹുൽ പകർന്ന സംഗീതം എത്ര കേട്ടാലും മതിവരില്ല. ശ്വേത പാടുന്ന ദൃശ്യങ്ങൾക്കൊപ്പം സ്റ്റൈൽ ലുക്കിൽ മമ്മൂട്ടിയും ഹിമ ഖുറേഷിയുമെത്തുന്ന വിഡിയോയാണിത്.

മമ്മൂട്ടിയും ഹിമ ഖുറേഷിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഹിമ ഖുറേഷിയിടെ ആദ്യ മലയാളം ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും ലണ്ടനിലായിരുന്നു. ഉദയ് ആനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം ജ്യോതി ദേശ്പാണ്ഡേയാണു നിർമ്മിക്കുന്നത്. അമര്‍ജീത് സിങിന്റെയാണു ഛായാഗ്രഹണം.